സച്ചിന്റെ കാര്യത്തിൽ പ്രചരിക്കുന്ന വാർത്ത വ്യാജം

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗില്‍ 6 മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. അതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്.രണ്ടെണ്ണത്തിൽ സമനില വഴങ്ങുകയും രണ്ടെണ്ണത്തിൽ തോൽക്കുകയും ചെയ്തു.ആദ്യത്തെ നാല് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല മലയാളി താരമായ സച്ചിൻ സുരേഷായിരുന്നു.ചില പിഴവുകൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് സംഭവിക്കുകയും ചെയ്തിരുന്നു.

അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാത്തത് കേവലം 19 വയസ്സ് മാത്രമുള്ള സോം കുമാറായിരുന്നു.കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പിഴവ് സംഭവിച്ചിരുന്നു. നിലവിൽ സച്ചിൻ കളിക്കാത്തതിന്റെ കാരണം പരിക്കാണ്. പരിക്കിന്റെ പിടിയിലായതുകൊണ്ട് തന്നെ അദ്ദേഹം സ്‌ക്വാഡിൽ പോലും ഉൾപ്പെട്ടിട്ടില്ല.അധികം വൈകാതെ അദ്ദേഹം തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഇന്നലെ ഒരു വാർത്ത പ്രചരിച്ചിട്ടുണ്ട്. ഫുട്ബോൾ എക്സ്ക്ലൂസീവ് എന്ന എക്സ് ഹാന്റിലാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് സച്ചിന്റെ പരിക്ക് ഗുരുതരമാണ്. കൂടുതൽ ചികിത്സകൾക്ക് വേണ്ടി അദ്ദേഹം മുംബൈയിലേക്ക് പോകും.അദ്ദേഹത്തിന്റെ തിരിച്ചുവരവ് വൈകും എന്നായിരുന്നു ഫുട്ബോൾ എക്സ്ക്ലൂസീവ് റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ ഇത് വ്യാജമാണ് എന്ന അറിയിച്ചുകൊണ്ട് അനസ് ടോക്സ് രംഗത്ത് വന്നിട്ടുണ്ട്.സച്ചിനെ ഇക്കാര്യം അറിയിക്കണമെന്ന് അദ്ദേഹം സർക്കാസ്റ്റിക്കായി കൊണ്ട് പറയുകയും ചെയ്തിട്ടുണ്ട്.നിലവിൽ സച്ചിന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും കൂടുതൽ ആധികാരികമായ വിവരങ്ങൾക്ക് വേണ്ടി നമ്മൾ കാത്തിരിക്കേണ്ടിയിരിക്കുന്നു.

Kerala BlastersSachin Suresh
Comments (0)
Add Comment