ബ്രസീലിന് അക്ഷരാർത്ഥത്തിൽ ആഘാതമേൽപ്പിച്ച തോൽവിയാണ് ഇന്നലെ ഏറ്റുവാങ്ങേണ്ടി വന്നത്.4-2 എന്ന സ്കോറിനാണ് ബ്രസീലിനെ സെനഗൽ തകർത്തു വിട്ടത്.സാഡിയോ മാനെയാണ് സെനഗലിന്റെ ഹീറോ.രണ്ട് ഗോളുകളാണ് മത്സരത്തിൽ അദ്ദേഹം നേടിയത്.
മത്സരത്തിനുശേഷം ബ്രസീലിനെ പുകഴ്ത്തി കൊണ്ടാണ് മാനേ സംസാരിച്ചത്. താൻ ബ്രസീലിന്റെ ആരാധകനാണെന്നും അവരെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും മാനെ പറഞ്ഞു. ബ്രസീൽ ഇതിഹാസം ടഫറേലിന്റെ ജേഴ്‌സി അണിഞ്ഞു കൊണ്ടാണ് മാനെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
ടഫറേൽ എന്റെ വലിയ സുഹൃത്താണ്.ലിവർപൂളിൽ എന്നെ സഹായിച്ചിട്ടുണ്ട് അദ്ദേഹം.ഞാൻ ബ്രസീലിന്റെ ആരാധകനാണ്. ഞാൻ ബ്രസീലിനെ വളരെയധികം സ്നേഹിക്കുന്നു.ടഫറേലിനെ വളരെയധികം സ്നേഹിക്കുന്നു. അദ്ദേഹത്തെ കണ്ടപ്പോൾ ജേഴ്‌സി ഞാൻ ചോദിച്ചു മേടിക്കുകയായിരുന്നു.ബ്രസീൽ മികച്ച ടീമാണ്.ഇന്ന് അവർക്ക് കൂടുതൽ മികച്ച രൂപത്തിൽ കളിക്കാമായിരുന്നു. അവരുടെ ക്വാളിറ്റി ഞങ്ങൾക്ക് അറിയാം. ഇന്ന് ഒരുപക്ഷേ അവർക്ക് പുറത്തെടുക്കാൻ പറ്റിയിട്ടില്ലായിരിക്കാം. പക്ഷേ എനിക്ക് ബ്രസീലിനോടും അവരുടെ താരങ്ങളോടും ഒരുപാട് ബഹുമാനമുണ്ട്,മാനെ പറഞ്ഞു.
പോർച്ചുഗല്ലിലെ ലിസ്ബണിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ നാലു മത്സരത്തിലും ബ്രസീൽ തോട്ടിട്ടുണ്ട്. അതിൽ മൂന്ന് മത്സരങ്ങളും ആഫ്രിക്കൻ ടീമിനോട് ആയിരുന്നു.