ബംഗളൂരു എഫ്സി ആരാധകരും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകരും തമ്മിലുള്ള ചിരവൈരിത പ്രശസ്തമാണ്.അത് പലപ്പോഴും അതിര് കടക്കാറുമുണ്ട്. ആരാധകരുടെ വളരെ മോശമായ പെരുമാറ്റങ്ങൾക്ക് എപ്പോഴും ഇന്ത്യൻ ഫുട്ബോൾ വേൾഡ് നിന്ന് വിമർശനങ്ങൾ കേൾക്കേണ്ടി വരാറുമുണ്ട്.
കണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഇന്ത്യയും കുവൈത്തും തമ്മിലുള്ള സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടന്നിരുന്നത്. മത്സരത്തിന്റെ പെനാൽറ്റി ഷൂട്ടൗട്ടിൽ കുവൈത്തിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യ കിരീടം നേടുകയും ചെയ്തിരുന്നു.നിരവധി ആരാധകരായിരുന്നു ഈ സ്റ്റേഡിയത്തിൽ ഇന്ത്യക്ക് വേണ്ടി ആർപ്പുവിളിക്കാൻ തടിച്ചുകൂടിയിരുന്നത്. ഇതിൽ ബംഗളൂരു എഫ്സിയുടെ ആരാധകരും ഉണ്ടായിരുന്നു.
ഇന്ത്യ കിരീടം നേടുകയും ആഘോഷങ്ങൾ അവസാനിക്കുകയും ചെയ്തതിനുശേഷം സ്റ്റേഡിയം വിട്ട് പോകുന്ന സമയത്ത് ഒരു മോശം പ്രവർത്തി ഉണ്ടായിട്ടുണ്ട്. ബംഗളൂരു എഫ്സി ആരാധകരിൽ ചിലർ കേരള ബ്ലാസ്റ്റേഴ്സിനെതിരെ തെറിപ്പാട്ട് നടത്തുകയായിരുന്നു.” Who the f**k are Kerala Blasters” ഇതായിരുന്നു കുറച്ച് ആരാധകർ ചാന്റ് ചെയ്തിരുന്നത്. ഇതിന്റെ വീഡിയോ ട്വിറ്ററിൽ ലഭ്യമാണ്.
ഇതിനെതിരെ വ്യാപക വിമർശനങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്. യാതൊരുവിധ പ്രകോപനങ്ങളും കൂടാതെയാണ് ഇത്തരത്തിലുള്ള ഒരു പെരുമാറ്റം ബംഗളൂരു ആരാധകരിൽ നിന്നും ഉണ്ടായിട്ടുള്ളത്. ഈ അതിരുകടന്ന ചിരവൈരിത ഇന്ത്യൻ ഫുട്ബോളിന് ദോഷകരമാവും എന്നാണ് പലരും വാദിക്കുന്നത്.