ആദ്യമായി ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ അവസരം,നേടിയെടുക്കാനാകുമോ ആശാനും സംഘത്തിനും.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ലബ്ബുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ അവകാശപ്പെടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.പക്ഷേ കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന ഒരു കാര്യമാണ്. എന്നിരുന്നാലും ആരാധകർ കേരള ബ്ലാസ്റ്റേഴ്സിനെ ഇതുവരെ കൈവിട്ടിട്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗ്,ഡ്യൂറന്റ് കപ്പ്,ഹീറോ സൂപ്പർ കപ്പ് എന്നീ ടൂർണമെന്റ്കളിലാണ് ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിട്ടുള്ളത്. ഒരു ഇന്റർനാഷണൽ ചാമ്പ്യൻസ്ഷിപ്പിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിട്ടില്ല.ഏഷ്യൻ ചാമ്പ്യൻസ് ലീഗ്,AFC കപ്പ് തുടങ്ങിയ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പുകൾ ഉണ്ടെങ്കിലും ഇതുവരെ യോഗ്യതകൾ നേടാൻ കഴിഞ്ഞിട്ടില്ല.ഇന്ത്യയിലെ ചാമ്പ്യൻഷിപ്പുകൾ മാത്രമാണ് ക്ലബ്ബ് കളിച്ചിട്ടുള്ളത്. അതിന് പുറത്തേക്ക് ബ്ലാസ്റ്റേഴ്സ് സഞ്ചരിച്ചിട്ടില്ല.

പക്ഷേ ഒരു ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് കളിക്കാനുള്ള സുവർണ്ണാവസരം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെ തേടിയെത്തുകയാണ്. അതായത് അടുത്ത വർഷം മുതൽ ക്ലബ്ബ് ചാമ്പ്യൻഷിപ്പ് എന്ന ടൂർണമെന്റ് ആരംഭിക്കുകയാണ്. രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന സാഫ് ട്രോഫി നമുക്കെല്ലാവർക്കും അറിയാം.ഈ സാഫ് രാജ്യങ്ങളിലെ ക്ലബ്ബുകൾ പരസ്പരം ഏറ്റുമുട്ടുന്ന ക്ലബ്ബ് കോമ്പറ്റീഷൻ ആണ് ഇപ്പോൾ 2024 മുതൽ ആരംഭിക്കുക.ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.

ഇന്ത്യയിൽ നിന്ന് നാല് ക്ലബ്ബുകൾക്കാണ് യോഗ്യത നേടാൻ സാധിക്കുക. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിൽ യോഗ്യത കരസ്ഥമാക്കുന്ന ടീമുകൾ സാഫ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടും എന്നാണ് അറിയാൻ കഴിയുന്നത്. അതായത് ഈ സീസണിൽ ആദ്യ നാല് താരങ്ങളിൽ ഫിനിഷ് ചെയ്താൽ കേരള ബ്ലാസ്റ്റേഴ്സിന് ഈ ഇന്റർനാഷണൽ ടൂർണമെന്റ് കളിക്കാൻ സാധിക്കും.

നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഇതേ മികവ് തുടരുകയാണെങ്കിൽ ടോപ്പ് ഫോറിൽ ഫിനിഷ് ചെയ്യാനും അതുവഴി സാഫ് ക്ലബ് കോമ്പറ്റീഷൻ കളിക്കാനും കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കും. അങ്ങനെ സംഭവിച്ചാൽ തീർച്ചയായും അത് ആരാധകർക്ക് വളരെയധികം ഊർജ്ജം നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും.

Kerala BlastersKerala FootballSAFF Club Championship
Comments (0)
Add Comment