ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിൽ വരുത്തിയിരുന്നു. നിരവധി താരങ്ങളെയാണ് ക്ലബ്ബ് പറഞ്ഞുവിട്ടത്. അതിൽ സുപ്രധാന താരങ്ങൾ ഉണ്ടായിരുന്നു എന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. മധ്യനിരയിലെ മിന്നും താരം സഹൽ അബ്ദു സമദിനെ കൈവിട്ടത് ആരാധകർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു.
അദ്ദേഹത്തിന്റെ ഡീലിന്റെ ഭാഗമായി കൊണ്ടായിരുന്നു പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. അദ്ദേഹം ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം ഇപ്പോൾ നടത്തുന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.സഹലും മോഹൻ ബഗാനിൽ മികച്ച രീതിയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് അർഹമായ ഒരു പരിഗണന ഇപ്പോൾ അവിടെ ലഭിക്കുന്നുണ്ട്.അവർ മികച്ച ഫോമിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസ് മർഗുലാവോ സഹലിന്റെ കാര്യത്തിൽ നിർണായകമായ ഒരു വെളിപ്പെടുത്തൽ ഇപ്പോൾ നടത്തിയിട്ടുണ്ട്.അതായത് ഈ ബ്ലാസ്റ്റേഴ്സ് താരത്തെ സ്വന്തമാക്കാൻ മോഹൻ ബഗാനിന് മാത്രമായിരുന്നില്ല താല്പര്യമുണ്ടായിരുന്നത്.മറിച്ച് മറ്റൊരു ഐഎസ്എൽ വമ്പൻമാരായ ബംഗളുരു എഫ്സിക്കും താല്പര്യമുണ്ടായിരുന്നു എന്നത് മാത്രമല്ല അവർ കഠിനമായ പരിശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.
അതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ ഇദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്.അതായത് ഏറെ കാലമായി സഹലിനെ കൊണ്ടുവരാൻ താല്പര്യപ്പെടുന്ന ക്ലബ്ബ് കൂടിയാണ് ബംഗളുരു.ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അവർ അദ്ദേഹത്തിന് വേണ്ടി വലിയ പരിശ്രമങ്ങൾ നടത്തിയിരുന്നു.അവസാന നിമിഷം വരെ ശ്രമിച്ചിരുന്നു.ക്ലബ് മാനേജ്മെന്റ് അദ്ദേഹത്തിന്റെ പ്രതിനിധികളുമായി സംസാരിച്ചിരുന്നു.ഒരു ഓഫർ നൽകുകയും ചെയ്തിരുന്നു.പക്ഷെ സഹലിന്റെ തീരുമാനം മറ്റൊന്നായിരുന്നു.
അദ്ദേഹം അവിടേക്ക് പോകാൻ താല്പര്യപ്പെട്ടിരുന്നില്ല.മറിച്ച് മോഹൻ ബഗാനിനെ തിരഞ്ഞെടുക്കുകയായിരുന്നു.അത് ബംഗളുരുവിന് കടുത്ത നിരാശയാണ് സമ്മാനിച്ചത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് സഹൽ. അദ്ദേഹത്തെ കൈവിട്ടതിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അമർഷം ഉണ്ടായിരുന്നെങ്കിൽ ക്ലബ് മികച്ച പ്രകടനം നടത്തുന്നത് കൊണ്ട് തന്നെ ആരാധകർ ഇപ്പോൾ സന്തോഷവാൻമാരാണ്.