കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് മിഡ്ഫീൽഡറായ സഹൽ അബ്ദുസമദിനെ സ്വന്തമാക്കാൻ വേണ്ടി നാല് ഐഎസ്എൽ ക്ലബ്ബുകൾ വന്നിട്ടുണ്ട്. മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, മോഹൻ ബഗാൻ എന്നിവരാണ് അതിൽ പ്രധാനികൾ. ഇവരെല്ലാം ബ്ലാസ്റ്റേഴ്സിനോട് അന്വേഷണം നടത്തിക്കഴിഞ്ഞു.
സഹലിനെ മറ്റു ക്ലബ്ബുകൾക്ക് കൈമാറേണ്ടതില്ല എന്നതായിരുന്നു തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നിലപാട്. പക്ഷേ ആ നിലപാടിൽ നിന്നും അവർ വൃതിച്ചലിച്ചിട്ടുണ്ട്. മികച്ച ഓഫറുകൾ കേൾക്കാനും അത് സ്വീകരിച്ചുകൊണ്ട് അദ്ദേഹത്തെ ഒഴിവാക്കാനുമുള്ള ഒരു പ്രവണത കേരള ബ്ലാസ്റ്റേഴ്സ് കാണിച്ചു തുടങ്ങി എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ എല്ലാം പറഞ്ഞിരുന്നത്.
സഹൽ ചെന്നൈയിൻ എഫ്സിയിലേക്ക് എത്താൻ സാധ്യതയുണ്ടോ? ഇന്ത്യൻ ഫുട്ബോൾ ജേണലിസ്റ്റായ മാർക്കസ് മർഗുലാവോ ഈ ചോദ്യത്തിന് മറുപടി നൽകിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ താൻ വല്ലാതെ അത്ഭുതപ്പെടും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് അത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായാൽ അത് അപ്രതീക്ഷിതമാകും എന്ന് തന്നെയാണ് ഇതിൽനിന്നും വായിച്ചെടുക്കാൻ നമുക്ക് സാധിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ചെന്നൈയിലേക്ക് സഹൽ എത്താൻ സാധ്യത കുറവാണ്. പക്ഷേ എന്തു വേണമെങ്കിലും സംഭവിക്കാം എന്ന ഒരു സ്ഥിതിവിശേഷമാണ് ഇവിടെയുള്ളത്.സഹലിനെ കൈവിട്ടാൽ ബ്ലാസ്റ്റേഴ്സ് പകരം ആരെ കൊണ്ടുവരും എന്നതും ചോദ്യമാണ്.