കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി താരം സഹൽ അബ്ദു സമദിന്റെ ട്രാൻസ്ഫർ വാർത്തകളാണ് നിറഞ്ഞു നിൽക്കുന്നത്. ആറ് വർഷം കേരള ബ്ലാസ്റ്റേഴ്സിലെ താരമായ സഹൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്കാണ് സഹൽ പോകുന്നത്.2.5 എന്ന റെക്കോർഡ് ട്രാൻസ്ഫർ ഫീയാണ് സഹലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുക.
IFT ന്യൂസ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം സഹൽ മോഹൻ ബഗാനിലേക്ക് ആണെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷേ മാർക്കസ് മർഗുലാവോ സഹലിന്റെ വിഷയത്തിൽ പുതിയ അപ്ഡേറ്റ് നൽകി.ഇതുവരെ കോൺട്രാക്ടിൽ ഒന്നും സൈൻ ചെയ്തിട്ടില്ല.ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചേക്കാം.
ട്വിസ്റ്റ് എന്നതുകൊണ്ട് ഉദ്ദേശിച്ചത് ചില തടസ്സങ്ങൾ ഇപ്പോൾ ഈ ട്രാൻസ്ഫറിന്റെ കാര്യത്തിലുണ്ട്. കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും ഒരു അന്തിമധാരണയിൽ എത്തിയിട്ടില്ല. ഇപ്പോൾ ഉള്ള തടസ്സങ്ങൾ നീങ്ങിയാൽ മാത്രമാണ് സഹലിന് മോഹൻ ബഗാനിലേക്ക് പോവാൻ സാധിക്കുകയുള്ളൂ.
🏅💣 Mohun Bagan Super Giant are favourites to sign Sahal Abdul Samad, but an unexpected hurdle has cropped up. ❌ @MarcusMergulhao #KBFC pic.twitter.com/WIxFWyEO4K
— KBFC XTRA (@kbfcxtra) July 10, 2023
സഹൽ മോഹൻ ബഗാനിലേക്ക് പോയാൽ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു താരത്തെ ലഭിക്കും.പ്രീതം കോട്ടാലായിരിക്കും അവിടെനിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരിക.കഴിഞ്ഞ തവണത്തെ മത്സരം ബഹിഷ്കരിച്ചതിനാൽ ഒരു വലിയ ഫൈൻ ബ്ലാസ്റ്റേഴ്സിന് നൽകേണ്ടതുണ്ട്. സാമ്പത്തിക പരമായി ഈ റെക്കോർഡ് ട്രാൻസ്ഫർ ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.