MBSG സൂപ്പർ താരം ഈ ആഴ്ച്ച തന്നെ ബ്ലാസ്റ്റേഴ്സിലെത്തും,സഹലിന്റെ കാര്യത്തിൽ വഴിത്തിരിവ് ഉണ്ടായേക്കില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദു സമദ് ബ്ലാസ്റ്റേഴ്സ് കരിയറിന് വിരാമം കുറിക്കുകയാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. ഒരുപക്ഷേ അപ്രതീക്ഷിത ട്വിസ്റ്റുകൾ സംഭവിച്ചേക്കാം എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ അതിന് സാധ്യതയില്ല എന്ന് തന്നെയാണ് സോഹൻ പോഡർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതായത് സഹലിന്റെ കാര്യത്തിൽ എല്ലാം ഉറപ്പായിട്ടുണ്ട്.ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും ധാരണയിൽ എത്തിയിട്ടുണ്ട്. ഒഫീഷ്യലായി കൊണ്ട് എപ്പോ പ്രഖ്യാപിക്കണം എന്നുള്ള കാര്യം മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്.2.5 കോടി രൂപക്കാണ് സഹലിനെ കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാന് കൈമാറുന്നത്.
എന്നാൽ മറ്റൊരു സൂപ്പർ താരമായ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെയാണ് എന്നത് ഇതോടൊപ്പം തന്നെ ഉറപ്പായിട്ടുണ്ട്. മൂന്നുവർഷത്തെ കരാറിലാണ് കോട്ടാൽ കേരള ബ്ലാസ്റ്റേഴ്സുമായി ഒപ്പുവക്കുക. ഈ ആഴ്ച തന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് താരമായി മാറും.വീക്കെന്റിലായിരിക്കും ഇതുണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Transfer : Pritam Kotal set to sign a 3-yrs contract with the Kerala Blasters by this week .
— Sohan Podder (@SohanPodder2) July 11, 2023
Sahal Abdul Samad to Mohun Bagan Super Giants is just a matter of time . #HeroISL #Indianfootball #Transfer #KBFC #MBSG pic.twitter.com/AXXJMKDpyz
റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന പ്രീതം കോട്ടാൽ മോഹൻ ബഗാനിന്റെ താരമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ആകെ 129 മത്സരങ്ങൾ കളിച്ച ഈ താരം 5 ഗോളുകളും എട്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.ഇന്ത്യയുടെ നാഷണൽ ടീമിന് വേണ്ടി 50ൽ പരം മത്സരങ്ങൾ കളിച്ചു പരിചയമുള്ള താരം കൂടിയാണ് കോട്ടാൽ. അദ്ദേഹത്തിന്റെ വരവ് ബ്ലാസ്റ്റേഴ്സിനെ ഗുണം ചെയ്യും.