Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സഹലിന്റെ സാലറി 3 കോടി രൂപ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

7,811

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി താരമായ സഹൽ അബ്ദു സമദിനെ ക്ലബ്ബിന് നഷ്ടമാവുകയാണ്. മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ഭീമന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് താരത്തെ ടീമിലേക്ക് എത്തിക്കുന്നത്.അധികം വൈകാതെ തന്നെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സഹലിന്റെ കരാറിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്. പലതും ഇന്ത്യൻ ഫുട്ബോളിന് പുതിയ അനുഭവമാണ്. ഏകദേശം നാല് കോടി രൂപയോളം വിലമതിക്കുന്ന ഡീലാണ് കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ നടക്കുന്നത്. അതായത് സഹൽ അബ്ദു സമദിനെ കൈമാറുന്നതിന്റെ ഫലമായിക്കൊണ്ട് 2.5 കോടി രൂപയാണ് ട്രാൻസ്ഫർ ഫീ ഇനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുക. കൂടാതെ മറ്റൊരു സൂപ്പർതാരമായ പ്രീതം കോട്ടാലിനെയും കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ സാധിക്കും.

ഒരു വർഷം സാലറിയായി കൊണ്ട് മൂന്ന് കോടി രൂപയാണ് ഈ മലയാളി താരത്തിന് ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.ഇതിനുപുറമേ ഗോളുകൾ നേടിയാൽ ബോണസുകൾ ഉണ്ടാവും.ഇതിന് പുറമെ മറ്റുള്ള ഓഫറുകളും ഉണ്ടാവും. അതായത് ഭാവിയിൽ ക്ലബ്ബിൽ തന്നെ ജോലി ലഭിക്കാനുള്ള സാധ്യതകളൊക്കെ ഇവിടെയുണ്ട്. അത്തരത്തിൽ വളരെ ആകർഷകമായ ഒരു ഓഫർ തന്നെയാണ് ഇപ്പോൾ സഹലിന് ലഭിച്ചിരിക്കുന്നത്.

IFT ന്യൂസ് മീഡിയയാണ് ഇതൊക്കെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഒരു നീക്കമാണ് സഹലിനെ കൈമാറുന്നത്. 2017 മുതൽ കേരള ബ്ലാസ്റ്റേഴ്സിലെ സ്ഥിര സാന്നിധ്യമാണ് സഹൽ.