ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ,ബ്ലാസ്റ്റേഴ്സ് സഹലിനെ ബലിയാടാക്കുകയായിരുന്നു!
കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ പ്രധാനപ്പെട്ട താരമായ സഹൽ അബ്ദു സമദിനെ നഷ്ടമായി കഴിഞ്ഞു. അദ്ദേഹം ഇനി മോഹൻ ബഗാനിന്റെ താരമാണ്. പകരം മോഹൻ ബഗാനിൽ നിന്ന് പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഈ ഡീലിന്റെ ഭാഗമായി കൊണ്ട് 90 ലക്ഷം രൂപയും കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു കഴിഞ്ഞു.
ഇതിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ദി ബ്രിഡ്ജ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.അതായത് സഹലിന് കേരള ബ്ലാസ്റ്റേഴ്സ് വിടാൻ താൽപര്യമില്ലായിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്സാണ് അദ്ദേഹത്തെ പറഞ്ഞുവിട്ടത്.പ്രീതം കോട്ടാലിന് വേണ്ടി സഹൽ ഒരർത്ഥത്തിൽ ബലിയാട് ആവുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
അതായത് പ്രീതം കോട്ടാലിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് വലിയ തോതിൽ ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ ഡിഫൻഡർ ആയ ഹോർമിപാമിനെ ഓഫർ ചെയ്തു കൊണ്ട് പ്രീതത്തെ സ്വന്തമാക്കാനായിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്.എന്നാൽ ഹോർമിയെ മോഹൻ ബഗാൻ നിരസിക്കുകയായിരുന്നു.
ഇതോടെ മറ്റുള്ള ഓപ്ഷനുകൾ തുറക്കപ്പെട്ടു. മോഹൻ ബഗാന് തുടക്കം മുതലേ താല്പര്യമുള്ള താരമാണ് സഹൽ. അതുകൊണ്ടുതന്നെ സഹലിന് വേണ്ടി അവർ ഒരു ആകർഷകമായ ഓഫർ നൽകി. പക്ഷേ സഹൽ അത് നിരസിക്കുകയായിരുന്നു.അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തുടരാനായിരുന്നു ആഗ്രഹിച്ചിരുന്നത്. പക്ഷേ എന്തുവന്നാലും കോട്ടാലിനെ സ്വന്തമാക്കണമെന്ന ലക്ഷ്യമുള്ള ബ്ലാസ്റ്റേഴ്സ് സഹലിനെ കൈമാറാൻ തയ്യാറാവുകയായിരുന്നു. അങ്ങനെ മനസ്സില്ല മനസ്സോടെ സഹൽ ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചു.
The transfer of Sahal Abdul Samad from Kerala Blasters to Mohun Bagan SG has left the fans in shock.
— The Bridge Football (@bridge_football) July 15, 2023
Delve into the details of this unexpected move, as we uncover the twists and turns of this transfer saga.
#KeralaBlasters #TransferNewshttps://t.co/UQzLoz1vYI
ഇതിനിടെ ബംഗളൂരു എഫ്സി സഹലിനെ സ്വന്തമാക്കാൻ ശ്രമം നടത്തി. രണ്ട് കോടി രൂപയും വേണമെങ്കിൽ ഒരു താരത്തെയും അവർ ഓഫർ ചെയ്തിരുന്നു.പക്ഷേ ബ്ലാസ്റ്റേഴ്സ് ഇത് നിരസിക്കുകയായിരുന്നു. കാരണം അവർക്ക് മോഹൻ ബഗാനിൽ നിന്നും പ്രീതത്തെ വേണമായിരുന്നു. അതിനുവേണ്ടിയാണ് സഹലിനെ അവർ കൈമാറിയത്.സഹലിനെ ബ്ലാസ്റ്റേഴ്സിൽ തുടരാൻ താല്പര്യമുണ്ടായിരുന്നു എന്ന് തന്നെയാണ് ഇപ്പോൾ നമുക്ക് പറയാൻ കഴിയുക.