ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാണ് സഹൽ,പറയുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ അസിസ്റ്റന്റ് പരിശീലകനായ മഹേഷ്.
ഈ സാഫ് ചാമ്പ്യൻഷിപ്പിൽ കിരീട ജേതാക്കളായ ഇന്ത്യക്ക് മികച്ച പ്രകടനം നടത്തിയ താരമാണ് മലയാളി താരമായ സഹൽ അബ്ദു സമദ്. ഫൈനൽ മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യ മനോഹരമായ ഒരു ഗോൾ നേടിയപ്പോൾ അതിന്റെ അസിസ്റ്റ് സഹലിന്റെ വകയായിരുന്നു. ഇന്ത്യയുടെ മുന്നേറ്റത്തിലെ വളരെ പ്രധാനപ്പെട്ട താരമായി മാറാൻ സഹലിന് കുറഞ്ഞ കാലം കൊണ്ട് തന്നെ സാധിച്ചിട്ടുണ്ട്.
ഇന്ത്യൻ ദേശീയ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായ മഹേഷ് ഗൗലി സഹലിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. വളരെ വണ്ടർഫുൾ ആയ സ്കില്ലുകൾ ഉള്ള ഒരു താരമാണ് സഹൽ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഭാവിയിൽ ഇന്ത്യയുടെ ക്യാപ്റ്റനായി കൊണ്ട് താൻ കാണുന്ന താരമാണ് സഹലെന്നും ഈ സഹ പരിശീലകൻ പറഞ്ഞിട്ടുണ്ട്.സഹലിന്റെ മികവിനുള്ള ഒരു അംഗീകാരം തന്നെയാണ് ഈ പ്രസ്താവന.
ഇന്ത്യയുടെ പരിശീലകനായ സ്റ്റിമാച്ചിന് വിലക്ക് ലഭിച്ചപ്പോൾ സൈഡ് ലൈനിൽ നിന്നുകൊണ്ട് ഇന്ത്യക്ക് ആവശ്യമായ ഉപദേശനിർദ്ദേശങ്ങൾ നൽകിയത് ഗൗലിയായിരുന്നു. ഇന്ത്യയുടെ സമീപകാലത്തെ മികവിൽ ഇദ്ദേഹത്തിനും വലിയ പങ്കുണ്ട്. ഒരു ക്യാപ്റ്റന് വേണ്ട എല്ലാ ക്വാളിറ്റികളും അദ്ദേഹം ഈ മലയാളി സൂപ്പർതാരത്തിൽ കാണുന്നുമുണ്ട്.നിലവിൽ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ നാഷണൽ ടീമിനെ നയിക്കുന്നത്.