സഹലിന്റെ ഡീലിൽ ലഭിച്ചത് ചെറിയ തുക,ബ്ലാസ്റ്റേഴ്സ് പറ്റിക്കപ്പെട്ടുവെന്ന് ആരാധകർ.

കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ സുപ്രധാനതാരമായ സഹൽ അബ്ദു സമദിനെ നഷ്ടമായി കഴിഞ്ഞു. അദ്ദേഹം ക്ലബ്ബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് തന്നെ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിന് എല്ലാവിധ ആശംസകളും ക്ലബ്ബ് നേർന്നിട്ടുണ്ട്.

ഇതേസമയത്ത് തന്നെ മറ്റൊരു പ്രഖ്യാപനം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് നടത്തിയിട്ടുണ്ട്. അവരുടെ ഇന്ത്യൻ പ്രതിരോധനിരതാരമായ പ്രീതം കോട്ടാൽ ക്ലബ് വിട്ടതായി കൊണ്ടുള്ള ഒഫീഷ്യൽ പ്രഖ്യാപനമാണ് അവർ നടത്തിയിട്ടുള്ളത്.അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിലെക്കാണ് വരുന്നത്.ഒരു സ്വേപ് ഡീലാണ് നടന്നിട്ടുള്ളത്.

തുടക്കത്തിൽ ഈ ഡീലിന്റെ വിശദാംശങ്ങൾ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അതായത് സഹലിന് പകരമായി പ്രീതം കോട്ടാലിനെ ലഭിക്കുന്നതിന് പുറമേ 2.5 കോടിയും ലഭിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. ചില മാധ്യമങ്ങൾ രണ്ടുകോടി എന്നായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. പക്ഷേ യഥാർത്ഥത്തിൽ ലഭിച്ചത് എന്താണ് എന്നത് ടൈംസ് ഓഫ് ഇന്ത്യയുടെ പത്രപ്രവർത്തകനായ മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതായത് സഹലിന് പകരമായി പ്രീതം കോട്ടാലിനെയും കൂടാതെ 90 ലക്ഷം രൂപയുമാണ് കേരള ബ്ലാസ്റ്റേഴ്സ് ലഭിക്കുക. ഇത് ആരാധകരെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു. ട്വിറ്ററിൽ പലരും ഈ വിഷയത്തിൽ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. ഈ ഡീലിൽ ബ്ലാസ്റ്റേഴ്സ് പറ്റിക്കപ്പെട്ടു എന്നാണ് പലരുടെയും ഒരു പൊതുവിലുള്ള അഭിപ്രായം.

ചുരുങ്ങിയത് 1.2 കോടിയെങ്കിലും ലഭിക്കണമായിരുന്നു എന്നാണ് അഭിപ്രായങ്ങൾ. നിലവിലെ ഡീൽ നോക്കുമ്പോൾ ക്ലബ്ബിന് നഷ്ടമാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. അഞ്ചുവർഷത്തെ കരാറിലാണ് സഹൽ മോഹൻ ബഗാനിൽ എത്തിയിട്ടുള്ളത്. മൂന്നുവർഷത്തെ കരാറിലാണ് കോട്ടാൽ ബ്ലാസ്റ്റേഴ്‌സുമായി ഒപ്പുവക്കുന്നത്.

indian Super leagueKerala Blasters
Comments (0)
Add Comment