നാല് ക്ലബ്ബുകൾക്ക് സഹലിനെ വേണം,ബ്ലാസ്റ്റേഴ്സ് ഒഴിവാക്കാൻ ആലോചിക്കുന്നുണ്ടെന്ന് മർഗുലാവോ.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മിന്നും താരമായ സഹൽ അബ്ദു സമദിനെ കുറിച്ച് നിരവധി റൂമറുകൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്. ഐഎസ്എൽ വമ്പൻമാരായ മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി എന്നിവർക്ക് സഹലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. താരത്തെ ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭിക്കുമോ എന്നുള്ള അന്വേഷണം ഈ രണ്ട് ക്ലബ്ബുകളും ബ്ലാസ്റ്റേഴ്സിനോട് നടത്തുകയും ചെയ്തിട്ടുണ്ട്.

ഈ രണ്ട് ക്ലബ്ബുകൾക്ക് പുറമേ മറ്റു രണ്ട് ക്ലബ്ബുകളും സഹലിനെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. അതിൽ ഒരു ക്ലബ്ബ് മോഹൻ ബഗാനാണ് എന്നാണ് സൂചനകൾ.മറ്റേ ക്ലബ്ബ് ഏതെന്ന് വ്യക്തമല്ല. ആകെ നാല് ക്ലബ്ബുകൾ സഹലിന് വേണ്ടി മുന്നോട്ടുവന്നു കഴിഞ്ഞതായി മാർക്കസ് മർഗുലാവോ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തുടക്കത്തിൽ സഹലിനെ കൈവിടാൻ ക്ലബ്ബിന് ഒട്ടും താല്പര്യമില്ല എന്നായിരുന്നു അറിഞ്ഞിരുന്നത്.എന്നാൽ അവർ ആ നിലപാടിൽ അയവ് വരുത്തിയിട്ടുണ്ട്. സഹലിന് വേണ്ടിവരുന്ന ഓഫറുകളും പരിഗണിക്കും. മികച്ച ഓഫറുകൾ വന്നാൽ ഒരുപക്ഷേ അത് ബ്ലാസ്റ്റേഴ്സ് സ്വീകരിച്ചുകൊണ്ട് സഹലിനെ ഒഴിവാക്കാനും സാധ്യതയുണ്ട്. പക്ഷേ ഒന്നും ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല.സഹലിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഇനിയും സമയമെടുക്കും.

ഇതൊക്കെയാണ് നമുക്ക് ഇപ്പോൾ വ്യക്തമാവുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് സഹൽ. അദ്ദേഹത്തിന് ക്ലബ്ബിൽ തന്നെ തുടരാനാണ് താല്പര്യം എന്ന് നേരത്തെ ഉണ്ടായിരുന്നു. പക്ഷേ മികച്ച ഓഫറുകൾ വന്നാൽ സഹലും ഒരുപക്ഷേ ക്ലബ്ബ് വിടുന്ന കാര്യം പരിഗണിച്ചേക്കും.

Kerala BlastersSahal Abdu SamadTransfer News
Comments (0)
Add Comment