സഹലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഏറ്റവും പുതിയ വിവരങ്ങൾ നൽകി ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച്.

ഏഷ്യൻ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ചത്.ആ മത്സരത്തിൽ മോശമല്ലാത്ത പ്രകടനം ഇന്ത്യ നടത്തിയിരുന്നുവെങ്കിലും രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യയുടെ പ്രകടനം പരിതാപകരമായിരുന്നു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങിക്കൊണ്ട് ഉസ്ബക്കിസ്ഥാനോട് ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ ഡിഫൻസ് വളരെ ദയനീയമായിരുന്നു.

ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ സിറിയയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം അഞ്ചുമണിക്കാണ് ഈ മത്സരം നടക്കുക.ഇന്നത്തെ മത്സരത്തിൽ സിറിയയെ പരാജയപ്പെടുത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക് പ്രീ ക്വാർട്ടർ സാധ്യതകൾ അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ജീവൻ മരണ പോരാട്ടം ഇന്ത്യ നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഈ മത്സരത്തിനു മുന്നേ ശുഭകരമായ ഒരു കാര്യം ഇന്ത്യൻ ദേശീയ ടീമിന് സംഭവിച്ചിട്ടുണ്ട്. മലയാളി സൂപ്പർ താരമായ സഹൽ അബ്ദു സമദ് പരിക്കിൽ നിന്നും മുക്തനായിട്ടുണ്ട്.

പരിശീലകനായ ഇഗോർ സ്റ്റിമാച്ച് തന്നെയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഈ മത്സരത്തിൽ കളിക്കാൻ സഹലിന് സാധിക്കുമെന്നാണ് പരിശീലകൻ നൽകിയ അപ്ഡേറ്റ്. പക്ഷേ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ അദ്ദേഹം ഉണ്ടാവാൻ സാധ്യതയില്ലെന്നും സ്റ്റിമാച്ച് പറഞ്ഞിട്ടുണ്ട്.ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹലിന്റെ കാര്യത്തിൽ അദ്ദേഹം പങ്കുവെച്ച അപ്ഡേറ്റുകൾ ഇങ്ങനെയാണ്.

സഹലിന് ഈ മത്സരത്തിന്റെ ഭാഗമാവാൻ സാധിക്കും.അദ്ദേഹം ഇപ്പോൾ നല്ല നിലയിലാണ് ഉള്ളത്. ടീമിനോടൊപ്പം കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ ഒരുപാട് തവണ ട്രെയിനിങ് സെഷനുകൾ മുഴുവനായും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം മത്സരത്തിൽ സ്റ്റാർട്ട് ചെയ്യും എന്നത് ഇതിന് അർത്ഥമില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ ഫിറ്റ്നസ് ലെവൽ വീണ്ടും പരിശോധിക്കും.എന്നിട്ട് അദ്ദേഹത്തിന്റെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കും, ഇതാണ് ഇന്ത്യയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ആദ്യ രണ്ട് മത്സരങ്ങളിലും ടീമിന്റെ ഭാഗമാവാൻ സഹലിന് സാധിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തിൽ പകരക്കാരന്റെ റോളിൽ എങ്കിലും അദ്ദേഹം ഇറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മോഹൻ ബഗാന്റെ താരമാണ് സഹൽ.മോശമല്ലാത്ത പ്രകടനം അവിടെയും നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

indian FootballSahal Abdu Samad
Comments (0)
Add Comment