കേരള ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെയാണ് നേരിടുക.ഞായറാഴ്ച്ച വൈകിട്ടാണ് ഈ മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സിന് ഇത് എവേ മത്സരമാണ്. വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിൽ കളത്തിലേക്ക് ഇറങ്ങുക.
6 മത്സരങ്ങൾ കളിച്ചിട്ട് ഇതുവരെ രണ്ട് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. അതേസമയം മുംബൈ സിറ്റിയുടെ അവസ്ഥയും പരിതാപകരമാണ്. 5 മത്സരങ്ങൾ കളിച്ചിട്ട് അവർക്ക് കേവലം ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.അതുകൊണ്ടുതന്നെ രണ്ട് ടീമുകളും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കും.ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈ സിറ്റിയെ പരാജയപ്പെടുത്തണമെങ്കിൽ സകലതും പുറത്തെടുക്കേണ്ടി വരും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മുംബൈ സിറ്റിക്കെതിരെ വിജയിക്കണമെങ്കിൽ ഇതുവരെ കളിച്ചതിൽ വെച്ച് ഏറ്റവും മികച്ച എവേ മത്സരം കളിക്കേണ്ടി വരും എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. സർവതും സമർപ്പിച്ച് കളിക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളെയായിരിക്കും നമുക്ക് കാണാൻ കഴിയുക.
കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ മിന്നുന്ന പ്രകടനം നടത്തി എന്ന കാര്യത്തിൽ വിമർശകർക്ക് പോലും സംശയം കാണില്ല. പക്ഷേ വ്യക്തിഗത പിഴവുകൾ തിരിച്ചടിയായി. വരുന്ന മത്സരത്തിൽ ആ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞാൽ ഒരു മികച്ച റിസൾട്ട് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചേക്കും.