കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം റൗണ്ട് പോരാട്ടം ഇന്നലെ പൂർത്തിയാക്കിയിരുന്നു.ഒഡീഷയോട് അവരുടെ മൈതാനത്ത് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്ന് തോന്നിച്ചിരുന്നു.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകളുടെ ലീഡ് നേടിയിരുന്നു. എന്നാൽ അധികം വൈകാതെ 2 ഗോളുകൾ വഴങ്ങിക്കൊണ്ട് ആ പ്രതീക്ഷകൾ തല്ലി കെടുത്തുകയായിരുന്നു.
വിജയിക്കാമായിരുന്ന മറ്റൊരു മത്സരം കൂടി ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.ഒരുപാട് ഗോളവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു.അതൊന്നും മുതലെടുക്കാൻ കഴിഞ്ഞില്ല. കൂടാതെ അർഹിച്ച ഒരു പെനാൽറ്റി റഫറി നൽകിയതുമില്ല.ഇങ്ങനെ നിർഭാഗ്യം കൊണ്ടും ബ്ലാസ്റ്റേഴ്സിന് ഒരു വിജയം നഷ്ടമായി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നത്.
ഒഡീഷയുടെ പരിശീലകനായ സെർജിയോ ലൊബേറ ഈ മത്സരത്തെ കുറിച്ചുള്ള തന്റെ നിരീക്ഷണം പങ്കുവെച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ ഗോളവസരങ്ങൾ ലഭിച്ചു എന്നുള്ള കാര്യം അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. സ്വന്തം മൈതാനത്ത് സമനില വഴങ്ങിയതിലൂടെ രണ്ട് പോയിന്റുകൾ തങ്ങൾ നഷ്ടപ്പെടുത്തി എന്നും അദ്ദേഹം നിരാശയോടെ പറഞ്ഞിട്ടുണ്ട്.ലൊബേറയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘ ഞങ്ങൾ ഒരു പോയിന്റ് നേടി എന്നതിനപ്പുറത്തേക്ക് ഞങ്ങൾക്ക് രണ്ടു പോയിന്റ് നഷ്ടമായി എന്നതാണ് ശരി. ഞങ്ങൾ സ്വന്തം മൈതാനത്താണ് കളിച്ചത്.ഗോൾ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്സും ഗോളവസരങ്ങൾ ഉണ്ടാക്കിയെടുത്തു എന്നുള്ളത് ശരിയാണ്.പക്ഷേ നഷ്ടം ഞങ്ങൾക്കാണ് സംഭവിച്ചിട്ടുള്ളത്. ഞങ്ങളുടെ രണ്ടു പോയിന്റുകളാണ് നഷ്ടമായത് ‘ ഇതാണ് ഒഡിഷയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.
നാല് മത്സരങ്ങൾ പൂർത്തിയാക്കിയ ഒഡീഷ നാല് പോയിന്റാണ് നേടിയിട്ടുള്ളത്.രണ്ട് മത്സരങ്ങളിൽ അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഇനിയും ഒരു എവേ മത്സരം കൂടി കളിക്കുന്നുണ്ട്. അതിനുശേഷം ബംഗളൂരു എഫ്സികെതിരെയാണ് സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സ് കളിക്കുക.