പ്രഷറും മോട്ടിവേഷനും ഒരുപോലെ: ബ്ലാസ്റ്റേഴ്സ് കോച്ച്
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ്.അവരുടെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം കളിക്കുക. സമീപകാലത്ത് മികച്ച പ്രകടനം നടത്തുന്നവരാണ് നോർത്ത് ഈസ്റ്റ്. ഇത്തവണത്തെ ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയത് അവരാണ്.അതുകൊണ്ടുതന്നെ കടുത്ത വെല്ലുവിളി ബ്ലാസ്റ്റേഴ്സിന് ഇന്ന് ഏൽക്കേണ്ടി വന്നേക്കും.
ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് പരാജയപ്പെട്ടിരുന്നു. അതേത്തുടർന്ന് വലിയ സമ്മർദമായിരുന്നു പിന്നീടുള്ള മത്സരത്തിൽ ക്ലബ്ബിന് ഉണ്ടായിരുന്നത്.പക്ഷേ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. അതോടെ സമ്മർദ്ദം ഒഴിവായിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ കോൺഫിഡൻസോടുകൂടിയാണ് ക്ലബ്ബ് ഇറങ്ങുന്നത്.
ബ്ലാസ്റ്റേഴ്സ് പരിശീലകനായ മികയേൽ സ്റ്റാറേ ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.പ്രഷറും മോട്ടിവേഷനും ഒരുപോലെയാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. രണ്ടും തമ്മിൽ വ്യത്യാസം ഇല്ല എന്നും നല്ല താരങ്ങൾക്ക് സമ്മർദ്ദം ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറേയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘ എന്നെ സംബന്ധിച്ചിടത്തോളം മോട്ടിവേഷനും സമ്മർദവും ഒരുപോലെയാണ്.മികച്ച താരങ്ങൾക്ക് പ്രഷർ ഇഷ്ടമാണ്. അതാണ് അവരുടെ മോട്ടിവേഷനും ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഏതായാലും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരത്തിൽ സമ്മർദ്ദം ഉണ്ടാകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.കാരണം എതിരാളികളുടെ തട്ടകത്തിലാണ് കളിക്കുന്നത്. അവിടെവച്ച് അവരെ മറികടക്കാൻ കഴിഞ്ഞാൽ അത് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമായിരിക്കും