ഞാനത് പറയാൻ പാടില്ലായിരുന്നു, എന്റെ ഭാഗത്താണ് തെറ്റ് : ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സന്ദേശ് ജിങ്കൻ
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള ഇന്ത്യൻ പ്രതിരോധനിരതാരമാണ് സന്ദേശ് ജിങ്കൻ. താരത്തിന്റെ കരിയറിൽ ഉണ്ടായ വളർച്ചയിൽ വലിയൊരു സ്വാധീനം വഹിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. പിന്നീട് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട് ATK യിലേക്ക് പോവുകയായിരുന്നു. എന്നിരുന്നാലും ബ്ലാസ്റ്റേഴ്സ് ആരാധകർ സന്ദേശ് ജിങ്കനെ ഇഷ്ടപ്പെട്ടിരുന്നു.
പക്ഷേ ATKയും കേരള ബ്ലാസ്റ്റേഴ്സും നടന്ന മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലേക്ക് പോകവെ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ജിങ്കൻ നടത്തിയ ഒരു പരാമർശം വലിയ വിവാദമായിരുന്നു. ഞങ്ങൾ പെൺകുട്ടികൾക്കെതിരെയാണ് കളിച്ചത് എന്നായിരുന്നു ജിങ്കൻ പറഞ്ഞിരുന്നത്.വലിയ വിവാദമായതോടുകൂടി അന്നുതന്നെ ഈ താരം മാപ്പ് പറഞ്ഞിരുന്നു. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അങ്ങനെ മറക്കാൻ ഒരുക്കമായിരുന്നില്ല.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകിയിരുന്ന സ്നേഹം,അത് ഇല്ലാതെയാവുകയായിരുന്നു.കാര്യങ്ങൾക്കെല്ലാം മാറ്റം സംഭവിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കൽ കൂടി ജിങ്കൻ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.താൻ അത് പറയാൻ പാടില്ലായിരുന്നു എന്നും തന്റെ ഭാഗത്താണ് മിസ്റ്റേക്ക് സംഭവിച്ചത് എന്നുള്ള കാര്യം ജിങ്കൻ ഒരിക്കൽ കൂടി തുറന്നു പറഞ്ഞിട്ടുണ്ട്.പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാൻ കൊച്ചിയിലേക്ക് ഓരോ തവണ കാലെടുത്തു വെക്കുമ്പോഴും എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിരുന്നു.പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറിയിട്ടുണ്ട്.പക്ഷേ വ്യക്തിപരമായി ആ നഗരത്തെ ഞാൻ ഇഷ്ടപ്പെടുന്നു.എന്റെ അമ്മ കേരളത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്.പക്ഷേ അവിടെ സംഭവിച്ചത് എന്റെ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നു.ഞാൻ ഒരിക്കലും ആ വാചകം പറയാൻ പാടില്ലായിരുന്നു.അത് എന്റെ മിസ്റ്റേക്ക് ആണെന്ന് ഞാൻ അംഗീകരിക്കുന്നു,ഇതാണ് ഇന്ത്യൻ താരം പറഞ്ഞിട്ടുള്ളത്.
ഏതായാലും താരത്തിന്റെ ആ പരാമർശം വലിയ ഒരു ക്ഷീണമാണ് ജിങ്കന് ചെയ്തിട്ടുള്ളത്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ക്ലബ്ബായ ഗോവയുടെ താരമാണ് ജിങ്കൻ.ഏഷ്യൻ കപ്പിന് വേണ്ടി ഒരുങ്ങുന്ന ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗം കൂടിയാണ് ജിങ്കൻ. ഗോവ ഇനി കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരം കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് കളിക്കുക. അന്ന് ജിങ്കൻ ഒരിക്കൽ കൂടി കൊച്ചി സ്റ്റേഡിയത്തിലേക്ക് എത്തിയേക്കും.