ബ്ലാസ്റ്റേഴ്സ് ഫാൻസിന് ഞങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കാനാവില്ല : ഗുർപ്രീത് പറഞ്ഞത് കണ്ടോ?
കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട ഒരു മത്സരമാണ് നാളെ കളിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന ആറാം റൗണ്ട് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ചിരവൈരികളായ ബംഗളൂരു എഫ്സിയാണ്. നാളെ വൈകിട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. വിജയത്തിൽ കുറഞ്ഞതൊന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ലക്ഷ്യം വെക്കുന്നുണ്ടാവില്ല.
തകർപ്പൻ ഫോമിലാണ് ബംഗളൂരു എഫ്സി കളിക്കുന്നത്. 5 മത്സരങ്ങളിൽ നാലിലും അവർ വിജയിച്ചിട്ടുണ്ട്. ഈ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു തോൽവി പോലും അറിയാത്തവർ ബംഗളൂരു എഫ് സി മാത്രമാണ്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നതും അവരാണ്.അവരെ നിലവിൽ പരാജയപ്പെടുത്തുക എന്നുള്ളത് വലിയ വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യമാണ്.
ബംഗളൂരു എഫ്സിയുടെ ഗോൾ കീപ്പറായ ഗുർപ്രീത് സിംഗ് സന്ധു മത്സരത്തെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് തങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കാനാവില്ല എന്നാണ് ഈ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.ബംഗളൂരു മികച്ച ഫോമിലാണ് ഉള്ളതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.ഗുർപ്രീതിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഞങ്ങളിൽ സമ്മർദ്ദം ചെലുത്താൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല.ഞങ്ങൾ ഈ മത്സരത്തിന് തയ്യാറായി കഴിഞ്ഞിട്ടുണ്ട്. നിലവിലെ റിസൾട്ട് ഞങ്ങളെ സംബന്ധിച്ചിടത്തോളം പോസിറ്റീവായ ഒരു കാര്യമാണ്. മത്സരത്തിൽ ഞങ്ങൾക്ക് വിജയിക്കാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് ‘ ഇതാണ് ഗുർപ്രീത് പറഞ്ഞിട്ടുള്ളത്.
നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുന്നിൽ വച്ച് അബദ്ധം വരുത്തിവെക്കുകയും അതുവഴി ലൂണ ഗോൾ നേടാൻ കാരണക്കാരൻ ആവുകയും ചെയ്ത താരമാണ് ഗുർപ്രീത്.എന്നാൽ ഇത്തവണ അങ്ങനെയൊന്നും സംഭവിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. വിജയിക്കാൻ കഴിയും എന്നുള്ള ഒരു ഉറച്ച വിശ്വാസത്തിലാണ് അവർ ഈ മത്സരത്തിന് വരുന്നത്.