സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ കുവൈത്ത് ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കിയിരുന്നു. ആരാധകർ തിങ്ങി നിറഞ്ഞ ബംഗളൂരു സ്റ്റേഡിയത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയം കൊയ്തത്. ഇന്ത്യയുടെ ഗോൾ കീപ്പറായ ഗുർപ്രീത് സിംഗ് സന്ധു ഒരിക്കൽക്കൂടി രക്ഷകനാവുകയായിരുന്നു.9 തവണ സാഫ് ചാമ്പ്യൻഷിപ്പ് നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.
ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. അതിനെക്കുറിച്ച് സന്ധു പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഒരു ഗോളിന് പിറകിൽ പോയപ്പോഴും എല്ലാവരും ഒരുമിച്ച് നിന്നെന്നും കുവൈത്ത് സമനിലക്ക് വേണ്ടിയാണ് കളിച്ചത് എന്നുമാണ് സന്ധു പറഞ്ഞത്.
വളരെ കടുപ്പമേറിയ ഒരു മത്സരമായിരുന്നു ഇത്. ഒരു ഗോളിന് പിറകിൽ പോയ സമയത്തും ഞങ്ങളെല്ലാവരും ഒരുമിച്ച് നിന്നു. അത് വലിയൊരു പോസിറ്റീവ് ആണ്.കുവൈത്ത് സമനിലക്കും പെനാൽറ്റിക്കും വേണ്ടിയാണ് കളിച്ചത്.കാര്യങ്ങൾ പെനാൽറ്റി യിലേക്ക് വരുമ്പോൾ ഭാഗ്യത്തിന് വലിയ പ്രാധാന്യമുണ്ട്.അത് ഇന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്നതിൽ സന്തോഷം,സന്ധു പറഞ്ഞു.
അവസാനമായി കളിച്ച പതിനൊന്നു മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും ഇന്ത്യ പരാജയം അറിഞ്ഞിട്ടില്ല. ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പടവുകൾ അതിവേഗം പിന്നിട്ടു കൊണ്ടിരിക്കുകയാണ്.