ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡർ സഹൽ അബ്ദുസമദ്. മോഹൻ ബഗാൻ സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇദ്ദേഹം. മുംബൈ സിറ്റിക്കും ചെന്നൈയിൻ എഫ്സിക്കും ഈ താരത്തിൽ താല്പര്യമുണ്ട്. പക്ഷേ അതൊന്നും ഇതുവരെ പ്രോഗ്രസ്സ് ആയിട്ടില്ല.
സഹലുമായി ബന്ധപ്പെട്ട ഒരു സുപ്രധാന റിപ്പോർട്ട് ഇപ്പോൾ പുറത്തേക്ക് വന്നു കഴിഞ്ഞു.അതായത് സൗദി അറേബ്യൻ പ്രൊഫഷണൽ ലീഗിൽ നിന്ന് സഹലിന് ഒരു അന്വേഷണം വന്നിട്ടുണ്ട്. അദ്ദേഹത്തെ ലഭിക്കുമോ എന്നറിയാൻ വേണ്ടിയാണ് സൗദി ക്ലബ്ബ് സമീപിച്ചിട്ടുള്ളത്.എന്നാൽ ഏതാണ് സൗദി ക്ലബ്ബ് എന്നത് വ്യക്തമല്ല.
പക്ഷേ സഹൽ സൗദിയിലേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്. അതും കൂടി ഇതിനോട് ചേർത്തു വായിക്കേണ്ട കാര്യമാണ്.ട്രാൻസ്ഫർ നടക്കാൻ സാധ്യതകൾ കുറവാണ് എന്ന് തന്നെയാണ് ഇപ്പോൾ നമുക്ക് പറയാൻ സാധിക്കുക. കേരള ബ്ലാസ്റ്റേഴ്സ് സഹലിനെ കൈവിടുകയാണെങ്കിൽ അതൊരു റെക്കോർഡ് തുക ആയിരിക്കും. നിലവിൽ സഹൽ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് സാധ്യത. പക്ഷേ വലിയ തുക ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തെ കൈവിടാൻ ക്ലബ്ബ് സജ്ജമാണ്.
🚨 Been told that Sahal Samad has received a VERY INITIAL 'enquiry' regarding a move to Saudi Pro- League. The chances of this developing further is highly unlikely. #kbfc #IndianFootball pic.twitter.com/LA27dRpYuk
— Aswathy (@RM_madridbabe) July 8, 2023
സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ അടിച്ചു കൂട്ടിക്കൊണ്ടിരിക്കുന്ന ലീഗാണ് സൗദി അറേബ്യൻ ലീഗ്. ഇതിന് പുറമേ ബെൻസിമയും ഫിർമിനോയും ഒക്കെ ഇപ്പോൾ സൗദി അറേബ്യൻ ലീഗിലാണ് ഉള്ളത്