സോൾ ക്രെസ്‌പോക്ക് ആകെ 3 ഓഫറുകൾ,കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിനായി ശ്രമിക്കുന്നുണ്ടോ?

ഈ സീസണിന് ശേഷം കാര്യമായ മാറ്റങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിൽ സംഭവിക്കുക എന്നത് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.പല വിദേശ താരങ്ങളും ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്.അഡ്രിയാൻ ലൂണ,ജോഷുവ സോറ്റിരിയോ,മിലോസ് ഡ്രിൻസിച്ച് എന്നെ മൂന്ന് താരങ്ങളെ നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ദിമിയുടെ കാര്യത്തിലാണ് ഇപ്പോൾ ക്ലബ്ബിന് സംശയങ്ങൾ നീങ്ങാത്തത്.

അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ വേണ്ടിയുള്ള ഓഫർ ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം അത് സ്വീകരിച്ചിട്ടില്ല. മറ്റു ഓഫറുകൾ അദ്ദേഹം പരിഗണിക്കുന്നുണ്ട്.ദിമി ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഇവിടെയുണ്ട്.ഡൈസുക്കെ സക്കായ്,ഫെഡോർ ചെർനിച്ച് എന്നിവരെയും ക്ലബ്ബ് നിലനിർത്താൻ സാധ്യതകൾ കുറവാണ്.ലെസ്ക്കോവിച്ച്,ജസ്റ്റിൻ ഇമ്മാനുവൽ എന്നിവരെ ഒഴിവാക്കാനും ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിട്ടുണ്ട്.പെപ്രയുടെ കാര്യത്തിൽ ക്ലബ്ബ് തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. പക്ഷേ അദ്ദേഹവും പുറത്ത് പോകാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.

ബ്ലാസ്റ്റേഴ്സിലേക്ക് വരുന്ന വിദേശ താരം ആരാണ് എന്നത് ഉറപ്പായിട്ടുണ്ട്.ഗോവയുടെ മൊറോക്കൻ സൂപ്പർ താരമായ നൂഹ് സദൂയിയുമായി ബ്ലാസ്റ്റേഴ്സ് കരാറിൽ എത്തിക്കഴിഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു.അതിന് പുറമേ ബ്ലാസ്റ്റേഴ്സ് സോൾ ക്രെസ്പോക്ക് വേണ്ടി ശ്രമിക്കുന്നുണ്ടോ എന്ന ഒരു സംശയം കൂടി ഇപ്പോൾ ഉയർന്നിട്ടുണ്ട്.ഈസ്റ്റ് ബംഗാളിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് ക്രെസ്പോ.

മധ്യനിരയിൽ കളിക്കുന്ന താരം 13 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്.അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കാൻ വേണ്ടിയുള്ള ഓഫർ ഈസ്റ്റ് ബംഗാൾ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.അതിനു പുറമേ മറ്റു രണ്ടു ഓഫറുകൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഒന്ന് വെസ്റ്റിൽ നിന്നുള്ള ക്ലബ്ബിന്റെ ഓഫറാണ്. അത് മൂന്നു വർഷത്തേക്കുള്ള ഓഫറാണ്. മാത്രമല്ല വലിയ സാലറിയും അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുംബൈ സിറ്റിയാണ് എന്ന റൂമറുകൾ സജീവമാണ്.മറ്റൊരു ഓഫർ ലഭിച്ചിട്ടുള്ളത് സൗത്തിൽ നിന്നാണ്.

ആ ക്ലബ്ബ് ഏതാണ് എന്നുള്ളത് വ്യക്തമല്ല. ഒരുപക്ഷേ അത് കേരള ബ്ലാസ്റ്റേഴ്സ് ആവാം. അതോടൊപ്പം തന്നെ ചെന്നൈ, ബംഗളൂരു എന്നിവരൊക്കെ ആവാനുള്ള സാധ്യതകളുമുണ്ട്. ഏതായാലും ക്രെസ്പോ അവിടെ തുടരുമോ അതല്ല മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകുമോ എന്നത് അറിയേണ്ട കാര്യമാണ്. വരുന്ന സമ്മറിൽ കൂടുതൽ മാറ്റങ്ങൾ നമുക്ക് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പ്രതീക്ഷിക്കാൻ സാധിക്കും.

East Bengal FcKerala BlastersSaul Crespo
Comments (0)
Add Comment