കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അവസാനത്തെ ചില മത്സരങ്ങളിൽ തിളങ്ങിയിട്ടുള്ള താരമാണ് സൗരവ് മണ്ഡൽ.രാഹുൽ കെപിക്ക് പകരം സൗരവിനെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്മനോവിച്ച് ഉപയോഗപ്പെടുത്തിയിരുന്നത്.അത് അദ്ദേഹം മുതലെടുക്കുകയും ചെയ്തു.ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലൊക്കെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ ഇന്ത്യൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ ആരാധകർക്ക് ഒരല്പം പ്രതീക്ഷയുള്ള താരമാണ് സൗരവ് മണ്ഡൽ.കൂടുതൽ അവസരങ്ങൾ നൽകിയാൽ അദ്ദേഹം മികവിലേക്ക് ഉയരും എന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. അതുകൊണ്ടുതന്നെ താരത്തെ കൈവിടരുത്, ക്ലബ്ബ് നിലനിർത്തണം എന്ന ആവശ്യം തന്നെയാണ് ആരാധകരുടേത്. എന്നാൽ അദ്ദേഹവുമായി ബന്ധപ്പെട്ട ചില ട്രാൻസ്ഫർ റൂമറുകൾ കഴിഞ്ഞദിവസം പുറത്തേക്ക് വന്നിരുന്നു. കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളിന് ഈ താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ട്.
അവർ മറ്റൊരു താരത്തെ ബ്ലാസ്റ്റേഴ്സിന് കൈമാറാനും തയ്യാറാണ് എന്നുള്ള റിപ്പോർട്ടുകൾ ഒക്കെ സജീവമായിരുന്നു. പക്ഷേ സൗരവ് മണ്ഡൽ കേരള ബ്ലാസ്റ്റേഴ്സ് വിടാൻ ആലോചിക്കുന്നില്ല, ക്ലബ്ബിൽ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ പ്ലാനുകൾ എന്നൊക്കെയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.മാത്രമല്ല അദ്ദേഹത്തിന്റെ അവസാനത്തെ ഇൻസ്റ്റഗ്രാം സന്ദേശവും അതുതന്നെയാണ് ചൂണ്ടി കാണിക്കുന്നത്. അധികം വൈകാതെ തന്നെ കണ്ടുമുട്ടാം എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരോട് ക്ലബ്ബിനോടും അദ്ദേഹം പറഞ്ഞിട്ടുള്ളത്.സൗരവിന്റെ ഇൻസ്റ്റഗ്രാം മെസ്സേജ് ഇങ്ങനെയാണ്.
മറ്റൊരു സീസൺ കൂടി ഇപ്പോൾ അവസാനിച്ചിരിക്കുന്നു. 2023/24 സീസണിന് നന്ദി. ഇനി കുറച്ചുസമയം റിലാക്സ് ചെയ്യാനുള്ളതാണ്.അതിനുശേഷം അടുത്ത സീസണിന് വേണ്ടി തയ്യാറെടുക്കണം. ഉടൻതന്നെ നമുക്ക് കാണാം മഞ്ഞപ്പട,കേരള ബ്ലാസ്റ്റേഴ്സ്.ഇതാണ് അദ്ദേഹത്തിന്റെ മെസ്സേജ്. അടുത്ത സീസണിലും അദ്ദേഹം ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകും എന്ന് ഇതിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം.
ഏതായാലും താരത്തിന്റെ ചില പ്രകടനങ്ങൾ മറ്റുള്ള ക്ലബ്ബുകളുടെ ശ്രദ്ധ കൂടി ആകർഷിച്ചിട്ടുണ്ട്.പക്ഷേ ബ്ലാസ്റ്റേഴ്സ് താരത്തെ കൈവിടാൻ തയ്യാറായില്ല. എന്നാൽ മറ്റു പല താരങ്ങളും ക്ലബ്ബ് വിടുമെന്നുള്ള റൂമറുകൾ സജീവമാണ്.