സ്കലോണിയോടും സംഘത്തോടും AFA ചെയ്യുന്നത് കൊടും ക്രൂരതകൾ,വിശദാംശങ്ങൾ കണ്ടെത്തി അർജന്റീനയിലെ മാധ്യമങ്ങൾ.

ബ്രസീലിനെ മാരക്കാനയിൽ വെച്ച് പരാജയപ്പെടുത്തിയതിന് പിന്നാലെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പറഞ്ഞ കാര്യങ്ങൾ വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതായത് അർജന്റീനയുടെ പരിശീലകസ്ഥാനം ഒഴിയുമെന്നുള്ള സൂചനകളായിരുന്നു അദ്ദേഹം നൽകിയിരുന്നത്. ഇവിടെ തുടരുക എന്നത് ബുദ്ധിമുട്ടാണെന്നും ഇവിടെ വിജയിക്കുക എന്നത് ബുദ്ധിമുട്ടാണെന്നും സ്‌കലോണി പറഞ്ഞിരുന്നു.കൂടുതൽ എനർജിയുള്ള ഒരു പരിശീലകനെയാണ് ഈ ടീമിനെ ആവശ്യമെന്നും സ്‌കലോണി പറഞ്ഞിരുന്നു.

ഈ പ്രസ്താവന ശരിക്കും ആരാധകരെ ഞെട്ടിച്ചുകളഞ്ഞു.കാരണം അർജന്റീന ടീമിനകത്ത് പ്രശ്നങ്ങൾ ഉണ്ട് എന്നത് ഇതുവരെ പുറത്തേക്ക് വന്നിരുന്നില്ല.സ്‌കലോണിയുടെ സ്റ്റേറ്റ്മെന്റിന് പിന്നാലെ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾ കണ്ടെത്തി. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ട്. അവരുടെ പ്രസിഡണ്ടായ ക്ലോഡിയോ ടാപ്പിയയുമായി ചില അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാലാണ് ഇത്തരത്തിലുള്ള ഒരു സ്റ്റേറ്റ്മെന്റ് കോച്ച് നടത്തിയത്.

അതിന്റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ അർജന്റീനയിലെ മാധ്യമങ്ങൾ കണ്ടെത്തുന്നുണ്ട്. അതായത് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്നും സ്‌കലോണിക്കും അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫിനും വലിയ അനീതിയാണ് നേരിടേണ്ടി വരുന്നത്.ഖത്തർ വേൾഡ് കപ്പ് നേടിയിട്ട് ഒരു വർഷത്തോളമായി. എന്നാൽ AFAയിൽ നിന്നും കോച്ചിംഗ് സ്റ്റാഫിന് ലഭിക്കേണ്ട പ്രതിഫലം ഇതുവരെ ലഭിച്ചിട്ടില്ല. അതായത് വേൾഡ് കപ്പ് ജേതാക്കളായതിനുള്ള പ്രൈസ് ഇതുവരെ ഈ പരിശീലകർക്ക് ലഭിച്ചിട്ടില്ല. മാത്രമല്ല വേൾഡ് കപ്പ് ജേതാക്കളായ കോച്ചിംഗ് സ്റ്റാഫ് എന്ന പരിഗണന ഇതുവരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇവർക്ക് നൽകിയിട്ടില്ല.

മറിച്ച് ഒരു ഇടക്കാല പരിശീലകൻ എന്ന നിലയിൽ തന്നെയാണ് ഇപ്പോഴും ലയണൽ സ്‌കലോണിയേയും അദ്ദേഹത്തിന്റെ സംഘത്തെയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പരിഗണിക്കുന്നത്. അർഹമായ പരിഗണനയോ പ്രതിഫലമോ മൂല്യമോ നിലവിൽ ഈ പരിശീലക സംഘത്തിന് ലഭിക്കുന്നില്ല. മാത്രമല്ല അർജന്റീന പരിശീലക സംഘത്തെയും ടീമിനെയും രാഷ്ട്രീയവൽക്കരിക്കാൻ പ്രസിഡണ്ടായ ടാപ്പിയ ശ്രമിച്ചിരുന്നു.

അർജന്റീനയിലെ പ്രസിഡൻഷ്യൽ കാൻഡിഡേറ്റ് ആയ മസ്സ ഇലക്ഷനിൽ തനിക്ക് സഹായകരമാവാൻ വേണ്ടി അർജന്റീന ടീമിനോടൊപ്പമുള്ള ഒരു ഫോട്ടോഷൂട്ട് നടത്താൻ ആഗ്രഹിച്ചിരുന്നു.ടാപ്പിയ സ്‌കലോണിയോട് ഇത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിശീലകൻ നിരസിക്കുകയായിരുന്നു. കാരണം ടീമിനെ രാഷ്ട്രീയവൽക്കരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഇത് ടാപ്പിയയിൽ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് പരിശീലകരും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള ബന്ധം വഷളായത്. പക്ഷേ സ്‌കലോണി ഉടനെ രാജിവെക്കില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഇനിയും നടന്നേക്കും.

AFAArgentinaLionel Scaloni
Comments (0)
Add Comment