അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും എഫക്റ്റീവായ കോച്ചായി മാറി സ്കലോനി.
ഈ ഏഷ്യൻ ടൂറിലെ രണ്ടു മത്സരങ്ങളും വിജയിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഓസ്ട്രേലിയ, ഇന്തോനേഷ്യ എന്നിവരാണ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീനയോട് പരാജയപ്പെട്ടത്. അർജന്റീനയുടെ കോച്ചായ സ്കലോനിക്ക് കീഴിലുള്ള കുതിപ്പ് അർജന്റീന തുടരുകയാണ്.
സ്കലോനി എന്ന കോച്ചിന് കീഴിൽ അർജന്റീന ആകെ 61 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.അതിൽ 41 മത്സരങ്ങളിലും അവർ വിജയിച്ചു. 15 സമനിലകൾ വഴങ്ങിയപ്പോൾ അഞ്ച് തോൽവികൾ മാത്രമാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്. 126 ഗോളുകൾ നേടിയപ്പോൾ 35 ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.
സ്കലോനിയുടെ കീഴിലെ വിജയശതമാനം എന്നുള്ളത് 75% ആണ്. അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും എഫക്ടീവായ പരിശീലകൻ സ്കലോനി ആണ്. 61 മത്സരങ്ങളിൽ നിന്ന് 75.4% വിൻ എഫിഷ്യൻസി. 24 മത്സരങ്ങളിൽ നിന്ന് 75 ശതമാനം വിൻ എഫിഷ്യൻസി ഉള്ള മറഡോണയാണ് രണ്ടാമത്.29 മത്സരങ്ങളിൽ നിന്ന് 73.5% വിൻ എഫിഷ്യൻസി ഉള്ള മാർട്ടിനോയാണ് മൂന്നാമത്.
സ്കലോനിയുടെ മഹത്വം വളരെ വലുതാണ്. വേൾഡ് കപ്പും കോപ്പ അമേരിക്കയും ഫൈനലിസിമയും അർജന്റീന ഇദ്ദേഹത്തിന് കീഴിൽ നേടിയിട്ടുണ്ട്. സൗത്ത് അമേരിക്കയിലെയും ലോകത്തെയും ഏറ്റവും മികച്ച പരിശീലകനുള്ള അവാർഡ് ഇദ്ദേഹം നേടിയിട്ടുണ്ട്.അർജന്റീനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് സ്കലോനി.