അർജന്റീന തങ്ങളുടെ കോപ്പ അമേരിക്ക ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു.അമേരിക്കയിലെ മയാമിയിലാണ് ക്യാമ്പ് തുടങ്ങിയിട്ടുള്ളത്. പരിശീലകൻ ലയണൽ സ്‌കലോണി ഉൾപ്പെടെയുള്ളവർ ഇന്നലെ അമേരിക്കയിൽ എത്തിച്ചേർന്നിട്ടുണ്ട്.ക്യാമ്പിൽ ജോയിൻ ചെയ്ത താരങ്ങൾ ട്രെയിനിങ് നടത്തുകയും ചെയ്തിട്ടുണ്ട്.
കോപ്പ അമേരിക്കക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏവരെയും അത്ഭുതപ്പെടുത്തിയത് സൂപ്പർ താരം പൗലോ ദിബാലയുടെ അഭാവമാണ്. പരിക്കിന്റെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാഞ്ഞിട്ടും അദ്ദേഹത്തെ സ്‌കലോണി പുറത്തിരുത്തുകയായിരുന്നു.എന്തുകൊണ്ടാണ് ഈ താരത്തെ പുറത്തിരുത്തിയത് എന്നതിനുള്ള ഒരു വിശദീകരണം കഴിഞ്ഞദിവസം അർജന്റീനയുടെ പരിശീലകൻ നൽകിയിട്ടുണ്ട്. പൊസിഷനൽ ഇഷ്യൂസാണ് ഇതിന് കാരണമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതായത് ദിബാലയുടെ പൊസിഷനിൽ വേറെ താരങ്ങൾ ഉണ്ടായതിനാൽ അദ്ദേഹത്തെ ആവശ്യമില്ല എന്ന് തന്നെയാണ് അർജന്റീനയുടെ പരിശീലകൻ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ അദ്ദേഹത്തെ ഒഴിവാക്കിയത് വളരെയധികം വേദനയോട് കൂടിയാണെന്നും സ്‌കലോണി പറഞ്ഞിട്ടുണ്ട്.
ദിബാലയെ ഒഴിവാക്കിയത് ടീമിൽ പൊസിഷനുമായി ബന്ധപ്പെട്ട ഇഷ്യൂസ് ഉള്ളതുകൊണ്ടാണ്. പക്ഷേ ചില താരങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് ഇനിയും പരിശോധനകൾ നടത്തേണ്ടതുണ്ട്. അവരുടെ ഫിസിക്കൽ കണ്ടീഷനിൽ പ്രശ്നങ്ങൾ ഉണ്ട്.ചില പൊസിഷനുകളിൽ ഞങ്ങൾക്ക് താരങ്ങളെ കൂടുതലായിട്ട് ആവശ്യമില്ലായിരുന്നു.അതേസമയം ഞങ്ങൾക്ക് ഇനിയും തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.അതുകൊണ്ടുതന്നെയാണ് എക്സ്ട്രാ താരങ്ങളെ കൊണ്ടുവന്നിട്ടുള്ളത്.ദിബാലയെ ഞങ്ങൾ വളരെയധികം ഇഷ്ടപ്പെടുന്നു.പക്ഷേ ടീമിന്റെ താല്പര്യങ്ങൾക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്.അദ്ദേഹത്തെ ഒഴിവാക്കിയത് തികച്ചും വേദന ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു,ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അർജന്റീന 2 സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്.ഇക്വഡോർ,ഗ്വാട്ടിമാല എന്നിവരാണ് അർജന്റീനയുടെ എതിരാളികളായി കൊണ്ടുവരുന്നത്.ലയണൽ മെസ്സി എന്നാണ് ടീമിനോടൊപ്പം ജോയിൻ ചെയ്യുക.ടീമിന്റെ ട്രെയിനിങ് സെഷനിൽ മെസ്സിയെ ഇന്ന് നമുക്ക് കാണാൻ കഴിയും.