മെസ്സിയുടെ അവസ്ഥ എന്താണ്? മറുപടിയുമായി സ്‌കലോണി!
അർജന്റീന കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുകയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:30ന് നടക്കുന്ന മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. നിശ്ചിത സമയത്ത് തന്നെ ഗോളുകൾ നേടിക്കൊണ്ട് അർജന്റീനക്ക് വിജയം ഉറപ്പിക്കേണ്ടതുണ്ട്. എന്തെന്നാൽ കോപ്പ അമേരിക്കയിലെ നോക്കോട്ട് മത്സരങ്ങളിൽ എക്സ്ട്രാ ടൈം ഇല്ല.
90 മിനുട്ട് പൂർത്തിയായി കഴിഞ്ഞാൽ നേരെ പെനാൽറ്റി ഷൂട്ടൗട്ടിലേക്കാണ് പോവുക. അതുകൊണ്ടുതന്നെ എത്രയും വേഗത്തിൽ ഗോളുകൾ നേടിക്കൊണ്ട് വിജയം ഉറപ്പിക്കാനുള്ള ശ്രമമായിരിക്കും അർജന്റീന ഉൾപ്പെടെയുള്ള ടീമുകളുടെ ഭാഗത്ത് നിന്നുണ്ടാവുക. ലയണൽ മെസ്സിയുടെ കാര്യത്തിലാണ് ഇപ്പോൾ ആരാധകർക്ക് ആശങ്കയുള്ളത്.പരിക്കിന്റെ പ്രശ്നങ്ങൾ അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്.
ഇന്നലെ മെസ്സി ടീമിനോടൊപ്പം ട്രെയിനിങ് നടത്തിയിട്ടുണ്ട്. അദ്ദേഹം സ്റ്റാർട്ട് ചെയ്യുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും പരിശീലകൻ തീരുമാനമെടുത്തിട്ടില്ല.മത്സരത്തിൽ അദ്ദേഹം കളിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
മെസ്സിയുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് വേണ്ടി ഞങ്ങൾ ഇനിയും വെയിറ്റ് ചെയ്യേണ്ടതുണ്ട്. നിലവിൽ മെസ്സിയുടെ കാര്യത്തിൽ ഞങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ട്. മെസ്സി സ്റ്റാർട്ട് ചെയ്യുന്നില്ലെങ്കിൽ ലൗറ്ററോയും ഹൂലിയനും ഒരുമിച്ച് സ്റ്റാർട്ട് ചെയ്യുക എന്നത് ഒരു ഓപ്ഷൻ തന്നെയാണ്. പക്ഷേ ട്രെയിനിങ് പൂർത്തിയായതിനുശേഷമാണ് മെസ്സിയുടെ കാര്യത്തിൽ തീരുമാനം എടുക്കുക. മെസ്സി കളിച്ചിട്ടില്ലെങ്കിൽ കാര്യങ്ങൾ മാറിമാറിയും. അതുകൊണ്ടുതന്നെ മെസ്സിയെ കളിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഞങ്ങൾ നടത്തും,ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കോപ്പ അമേരിക്കക്ക് മുന്നേ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന വിജയിക്കുകയും ചെയ്തിരുന്നു.ഈ നിർണ്ണായക പോരാട്ടത്തിലും ഇക്വഡോറിനെ പരാജയപ്പെടുത്താൻ കഴിയും എന്ന വിശ്വാസത്തിലാണ് അർജന്റീന ഉള്ളത്.