അർജന്റീനയുടെ അണ്ടർ 20 പരിശീലകനായി കൊണ്ടാണ് ലയണൽ സ്‌കലോണി തന്റെ പരിശീലക കരിയർ ആരംഭിക്കുന്നത്. പിന്നീട് അർജന്റീന സീനിയർ ടീമിന്റെ പരിശീലകനായി. സ്വപ്നതുല്യമായ നേട്ടങ്ങളാണ് അർജന്റീനക്ക് അദ്ദേഹം നേടിക്കൊടുത്തത്.അവരുടെ ദീർഘകാലത്തെ കിരീട വരൾച്ചക്ക് വിരാമം കുറിക്കാൻ ഈ പരിശീലകന് കഴിഞ്ഞിരുന്നു.
കോപ്പ അമേരിക്ക കിരീടത്തിന് പുറമേ വേൾഡ് കപ്പും നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അർജന്റീന ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതും സ്‌കലോണി തന്നെയാണ്. ഇങ്ങനെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അദ്ദേഹം അർജന്റീനയെ സമ്പൂർണ്ണമാക്കി മാറ്റുകയായിരുന്നു. ഇത്രയും വലിയ രൂപത്തിലുള്ള ഒരു റിസൾട്ട് സ്‌കലോണിയിൽ നിന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ലോകത്തെ ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരം അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പരിശീലകനെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് യൂറോപ്പ്യൻ വമ്പന്മാർ രംഗത്ത് വന്നിട്ടുണ്ട്. ഇറ്റാലിയൻ കരുത്തരായ AC മിലാനാണ് ഈ പരിശീലകനിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. മാത്രമല്ല അവർ ഈ പരിശീലകനെ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.
Ac മിലാനെ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സ്‌കലോണി.അടുത്ത സീസണിലേക്കാണ് മിലാൻ ഇദ്ദേഹത്തെ ലക്ഷ്യം വെക്കുന്നത്.സ്‌കലോണി തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.കോപ അമേരിക്കക്ക് ശേഷം അദ്ദേഹം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.നേരത്തെ അർജന്റീന വിടുമെന്നുള്ള ഒരു സൂചന സ്‌കലോണി നൽകിയിരുന്നു.പിന്നീട് അദ്ദേഹം അർജന്റീനയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
Ac മിലാനെ പോലെയുള്ള ഒരു ക്ലബ്ബിൽ നിന്നും ഓഫർ വന്നതുകൊണ്ട് തന്നെ അദ്ദേഹം അത് സ്വീകരിക്കാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.കോപ അമേരിക്കയിലെ അർജന്റീനയുടെ പ്രകടനത്തെ ആശ്രയിച്ച് ആയിരിക്കും ഒരു പക്ഷേ ഇദ്ദേഹം ഒരു അന്തിമ തീരുമാനമെടുക്കുക.