തോൽവി അർജന്റൈൻ താരങ്ങളിൽ ആഘാതമേൽപ്പിച്ചു,എന്നാൽ വ്യക്തമായ വഴി നൽകി സ്കലോണി.

കഴിഞ്ഞ നാലുവർഷമായി അർജന്റീന പരാജയപ്പെടുക എന്നത് തികച്ചും അപൂർവമായ ഒരു കാര്യമാണ്. ഖത്തർ വേൾഡ് കപ്പിന് വരുന്നതിനു മുന്നേ ഒരു റെക്കോർഡ് അപരാജിത കുതിപ്പ് തന്നെ അവർ നടത്തിയിരുന്നു. പക്ഷേ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ ആരാധകർ വലിയ നിരാശയിലായി. എന്നാൽ പിന്നീട് കുതിപ്പ് തുടർന്ന് അർജന്റീന കിരീടം നേടി.

വേൾഡ് കപ്പിന് ശേഷവും അർജന്റീന ഒരു തോൽവി പോലും വഴങ്ങിയിരുന്നില്ല എന്നത് മാത്രമല്ല ഒരു ഗോൾ പോലും വഴങ്ങിയിരുന്നില്ല.അങ്ങനെ ആ സ്വപ്നസമാനമായ ഒരു സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വ അർജന്റീനയെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ഉറുഗ്വ വിജയിച്ചു. അതും സ്വന്തം മൈതാനത്ത് വെച്ചുകൊണ്ടാണ് അർജന്റീനക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്. ഈ തോൽവി അർജന്റീനക്ക് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒന്നായിരുന്നു.

മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഡ്രസ്സിംഗ് റൂമിൽ ഈ തോൽവി ഉലച്ചിലുകൾ ഉണ്ടാക്കിയിട്ടുണ്ട്.താരങ്ങളിൽ ഇത് ആഘാതം ഏൽപ്പിച്ചിട്ടുണ്ട്. പക്ഷേ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി താരങ്ങൾക്ക് കൃത്യമായ ഒരു മെസ്സേജ് നൽകിയിട്ടുണ്ട്.എന്ത് ചെയ്യണം എന്ന കാര്യത്തിലാണ് വഴി പറഞ്ഞു നൽകിയിട്ടുള്ളത്.അടുത്ത ബ്രസീലിനെതിരെയുള്ള മത്സരത്തിൽ വിജയിക്കുക, അങ്ങനെ ഈ പേജ് മറിക്കുക.അതായത് ഈ തോൽവി മായ്ച്ചുകളയാനുള്ള ഏറ്റവും മികച്ച മാർഗ്ഗം അടുത്ത ബ്രസീലിനെതിരെയുള്ള മത്സരത്തിൽ വിജയിക്കുക എന്നത് തന്നെയാണ്.

ഇതിന് ഉദാഹരണമായി എടുക്കേണ്ടത് ഖത്തർ വേൾഡ് കപ്പ് തന്നെയാണ്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടതിനു ശേഷം അർജന്റീന ശക്തമായി തിരിച്ചു വന്നിരുന്നു.അതുപോലെ തിരിച്ചുവരണം എന്നാണ് അർജന്റീനയുടെ കോച്ച് ടീമിനോട് പറഞ്ഞിട്ടുള്ളത്.ESPN അർജന്റീനയുടെ ലിയോ പരാഡിസോയാണ് ഡ്രസിങ് റൂമിലെ ഇപ്പോഴത്തെ ഈ അവസ്ഥകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാരക്കാനയിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക. ബ്രസീലും ഇപ്പോൾ മോശം സമയത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നത് കാര്യങ്ങൾ അർജന്റീന എളുപ്പമാക്കും. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടു തോൽവിയും ഒരു സമനിലയുമാണ് ബ്രസീലിന്റെ ഫലം. നിലവിലെ അവസ്ഥയിൽ ബ്രസീൽ ഒരു വലിയ എതിരാളിയാണ് എന്ന് പറയാൻ സാധിക്കില്ല. പക്ഷേ അർജന്റീനക്കെതിരെ കളിക്കുമ്പോൾ ബ്രസീൽ അഭിമാന പോരാട്ടം നടത്താൻ സാധ്യതയുണ്ട്.

ArgentinaLionel ScaloniUruguay
Comments (0)
Add Comment