ഗർനാച്ചോയെ എന്തുകൊണ്ടാണ് അർജന്റൈൻ ടീമിൽ നിന്നും പുറത്താക്കിയതെന്ന് വിശദീകരിച്ച് സ്കലോണി.

അർജന്റീന വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിലെ അഞ്ചാം മത്സരത്തിൽ ഉറുഗ്വയെയാണ് നേരിടുക. നാളെ പുലർച്ചെ 5:30നാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം തന്നെ ടീം ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞു. മികച്ച ഒരു ഇലവനെ തന്നെയാണ് ബിയൽസയുടെ ഉറുഗ്വക്കെതിരെ സ്കലോണി ഇറക്കുക എന്നാണ് സൂചനകൾ.

അർജന്റീനയുടെ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ ശ്രദ്ധേയമായ കാര്യം യുവ പ്രതിഭയായ അലജാൻഡ്രോ ഗർനാച്ചോ ഇല്ല എന്നുള്ളതാണ്.നേരത്തെ അർജന്റീന നാഷണൽ ടീമിൽ ഇടം നേടിയിരുന്ന താരമാണ് ഗർനാച്ചോ.പക്ഷേ അദ്ദേഹത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഗർനാച്ചോയും ഈ സീസണിൽ വേണ്ട വിധത്തിൽ തിളങ്ങിയിട്ടില്ല.

എന്തുകൊണ്ടാണ് ഈ യുവ സൂപ്പർതാരത്തെ ഒഴിവാക്കിയതെന്ന് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് ചോദിച്ചിരുന്നു. താരത്തിന്റെ ഫോം ഇല്ലായ്മ തന്നെയാണ് സ്കലോണി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. മറ്റു താരങ്ങളെ കൂടി നമ്മൾ പരിഗണിക്കേണ്ടതുണ്ടെന്നും എല്ലാവരും ഈ ടീമിൽ ഇടം നേടാൻ ആഗ്രഹിക്കുന്നത് വളരെയധികം നല്ല കാര്യമാണെന്നും ഈ പരിശീലകൻ ഇപ്പോൾ പറഞ്ഞിട്ടുണ്ട്.പ്രസ് കോൺഫറൻസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ഫോം പ്രശ്നങ്ങൾ കൊണ്ട് തന്നെയാണ് ഗർനാച്ചോയെ ടീമിൽ എടുക്കാതിരുന്നത്. ഈ കോളുകളുടെ സമയത്ത് അദ്ദേഹത്തിന് ആവശ്യമായ മിനുറ്റുകൾ ലഭിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ മാനുഷികമായ വശം കൂടി ഞങ്ങൾ പരിഗണിക്കേണ്ടതുണ്ട്. എല്ലാവരും അർജന്റീന ദേശീയ ടീമിൽ എത്താൻ ആഗ്രഹിക്കുന്നു എന്നുള്ളത് തീർച്ചയായും വളരെ നല്ല കാര്യമാണ്,അർജന്റീനയുടെ പരിശീലകൻ പറഞ്ഞു.

ഗർനാച്ചോ തന്റെ ഫോം വീണ്ടെടുത്താൽ തീർച്ചയായും ടീമിലേക്ക് തിരിച്ചെത്താൻ കഴിയും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പാബ്ലോ മാഫിയോ,ഒർട്ടേഗ എന്നിവരെയാണ് പുതുതായി കൊണ്ട് പരിശീലകൻ ടീമിലേക്ക് എടുത്തിരുന്നത്. മികച്ച പ്രകടനം നടത്തുന്ന അർജന്റീന അത് തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ വർഷം ഒരു ഗോൾ പോലും വഴങ്ങാതെയാണ് അർജന്റീന അടുത്ത മത്സരത്തിന് ഇറങ്ങുന്നത്.

Alejandro GarnachoArgentinaLionel Scaloni
Comments (0)
Add Comment