Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മെസ്സിയുമായും ടാപ്പിയയുമായും പ്രശ്നത്തിലാണോ? ഒടുവിൽ മൗനം വെടിഞ്ഞ് സ്‌കലോണി.

1,078

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള മത്സരത്തിന് ശേഷമായിരുന്നു അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി ചില കാര്യങ്ങൾ പറഞ്ഞത്. അർജന്റീനയുടെ പരിശീലക സ്ഥാനം താൻ ഒഴിഞ്ഞേക്കും എന്ന സൂചനയായിരുന്നു അദ്ദേഹം നൽകിയിരുന്നത്. അതിനുശേഷം അദ്ദേഹമോ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇന്ന് കോപ്പ അമേരിക്ക നറുക്കെടുപ്പിന്റെ ചടങ്ങിൽ സ്‌കലോണി പങ്കെടുത്തിരുന്നു.

നിരവധി വാർത്തകൾ നേരത്തെ തന്നെ പുറത്തേക്ക് വന്നിരുന്നു. പ്രസിഡന്റ് ടാപ്പിയ, നായകൻ ലയണൽ മെസ്സി എന്നിവരുമായി സ്‌കലോണി പ്രശ്നത്തിലാണ് എന്നായിരുന്നു വാർത്തകൾ. ഇതിനോടെല്ലാം ഇപ്പോൾ സ്‌കലോണി തന്നെ പ്രതികരിച്ചിട്ടുണ്ട്. നിലവിൽ താൻ അർജന്റീനയുടെ പരിശീലകസ്ഥാനത്ത് ഉണ്ടെന്നും എന്നാൽ തന്റെ തീരുമാനത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ് എന്നുമാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്,ഞാനിവിടെ ഉള്ളത് ഞാൻ ഇപ്പോഴും പരിശീലകൻ ആയതുകൊണ്ട് തന്നെയാണ്.പക്ഷേ ഞാനിപ്പോഴും എന്റെ തീരുമാനത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. ബ്രസീലിനെതിരെയുള്ള മത്സരത്തിന് ശേഷം ഞാൻ പറഞ്ഞത് എനിക്ക് ചിന്തിക്കാൻ സമയം ആവശ്യമാണ് എന്നതാണ്.അതിൽ തന്നെയാണ് ഞാൻ ഉള്ളത്. ഞാൻ ശാന്തമായി ചിന്തിച്ചു കൊണ്ടിരിക്കുകയാണ്.എങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്,എപ്പോൾ റീസ്റ്റാർട്ട് ചെയ്യണം,എവിടെ തുടങ്ങണം എന്നതിനെ കുറിച്ചൊക്കെ ഞാൻ ചിന്തിക്കുകയാണ്.

അർജന്റീന താരങ്ങളെ എല്ലാവരും മികച്ച രീതിയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അവർക്ക് ഇപ്പോൾ ആവശ്യമുള്ളത് അവരുടെ ലെവലിൽ ഉള്ള പരിശീലകരെയാണ്. ഒരുപാട് ആഗ്രഹവും എനർജിയും ഉള്ള പരിശീലകരെയാണ് അവർക്ക് വേണ്ടത്. പ്രസിഡന്റ് ടാപ്പിയയുമായുള്ള ബന്ധം എപ്പോഴും പെർഫെക്ട് ആണ്.ഇത് എന്നെയും എന്റെ കോച്ചിംഗ് സ്റ്റാഫിനെയും ബന്ധപ്പെട്ടുള്ളതാണ്.അർജന്റീനയുടെ ദേശീയ ടീമിന് ഏറ്റവും മികച്ചത് എന്താണോ അതിനെക്കുറിച്ചാണ് ഞങ്ങൾ ചിന്തിക്കുന്നത്.

ബ്രസീലിനെതിരെയുള്ള മത്സരത്തിനു ശേഷം ഞാൻ ലയണൽ മെസ്സിയുമായി സംസാരിച്ചിരുന്നു.അദ്ദേഹമാണ് ഞങ്ങളുടെ ക്യാപ്റ്റൻ.നിനക്ക് മെസ്സിയുമായി വളരെ നല്ല ബന്ധമാണ് ഉള്ളത്.ഞാൻ ടാപ്പിയയുമായും സംസാരിച്ചിരുന്നു.എപ്പോഴും നല്ല ടേംസിൽ തന്നെയാണ് ഞങ്ങൾ ഉള്ളത്,ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

അതായത് മെസ്സിയുമായും ടാപ്പിയയുമായും പ്രശ്നങ്ങൾ ഒന്നുമില്ല. പക്ഷേ അർജന്റീനയുടെ പരിശീലകൻ ഇപ്പോഴും ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. പരിശീലകസ്ഥാനത്ത് തുടരണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ അദ്ദേഹം ഇപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുകയാണ്.