അർജന്റീനയുടെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെക്കുന്നു,സ്കലോണി സൂചന നൽകാൻ കാരണമെന്ത്?
മാരക്കാനയിൽ വെച്ച് കൊണ്ട് ബ്രസീലിനെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ഇപ്പോൾ അർജന്റീനയുടെ നാഷണൽ ടീം ഉള്ളത്. ഒരു ഗോളിനായിരുന്നു അർജന്റീന വിജയിച്ചിരുന്നത്.ഡിഫന്റർ ഓട്ടമെന്റി നേടിയ ഗോളാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്.കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്നും തിരിച്ചു വരാൻ അർജന്റീനക്ക് കഴിഞ്ഞു. എന്നാൽ ബ്രസീൽ ഹാട്രിക്ക് തോൽവിയിൽ പൂർത്തിയാക്കുകയായിരുന്നു.
എന്നാൽ ഈ വിജയത്തിന്റെ നിറം കെടുത്തിക്കൊണ്ടുള്ള ഒരു പ്രസ്താവനയാണ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി നൽകിയിട്ടുള്ളത്. അർജന്റീനയുടെ പരിശീലക സ്ഥാനത്തു നിന്നും രാജവെക്കുകയാണ് എന്ന സൂചനയാണ് അദ്ദേഹം നൽകിയിട്ടുള്ളത്. തന്റെ കോച്ചിംഗ് സ്റ്റാഫിനൊപ്പം അദ്ദേഹം മൈതാനത്ത് വെച്ച് ഒരു ഫോട്ടോ എടുത്തിരുന്നു. നമുക്കൊരു അവസാനത്തെ ഫോട്ടോയെടുക്കാം എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം ഫോട്ടോക്ക് പോസ് ചെയ്തിരുന്നത്.
ബോൾ നിർത്താൻ സമയമായിരിക്കുന്നു,ഇനി ചിന്തിക്കണം.ഈ താരങ്ങൾ എനിക്ക് ഒരുപാട് നൽകിയിട്ടുണ്ട്.എന്റെ ഭാവിയെ കുറിച്ച് ഞാൻ ഇനിയും ചിന്തിക്കേണ്ടിയിരിക്കുന്നു.ഇത് ഗുഡ്ബൈ പറയുകയല്ല.പക്ഷെ കൂടുതൽ എനർജി ആവിശ്യമാണ് ഇനി.തുടരുക എന്നുള്ളത് ബുദ്ധിമുട്ടാണ്.വിജയങ്ങൾ തുടരുക എന്നുള്ളതും ബുദ്ധിമുട്ടാണ്.ഇത് ചിന്തിക്കേണ്ട സമയമാണ്.മാക്സിമം എനർജിയുള്ള ഒരു പരിശീലകനെ ഈ ടീമിന് ആവശ്യമുണ്ട്,ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിരുന്നത്.
എന്തുകൊണ്ടാണ് അപ്രതീക്ഷിതമായി കൊണ്ട് ഇത്തരത്തിലുള്ള ഒരു സ്റ്റേറ്റ്മെന്റ് അദ്ദേഹം നടത്തിയതെന്ന് ആരാധകർക്ക് വലിയ ആശങ്കയുണ്ട്.അതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പുറത്തേക്ക് വന്നിട്ടുണ്ട്. ആഭ്യന്തരമായ പ്രശ്നങ്ങൾ അർജന്റീന ഫുട്ബോൾ അസോസിയേഷനിടയിലും കോച്ചിംഗ് സ്റ്റാഫുകൾക്കിടയിലും ഉണ്ട്.എന്നാൽ താരങ്ങൾക്ക് ഇതേക്കുറിച്ച് അറിവില്ല. താരങ്ങളോട് ഇതേക്കുറിച്ച് സ്കലോണി പറഞ്ഞിട്ടുമില്ല.
ഈ ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ് രാജിവെക്കാൻ സ്‌കലോണി ആലോചിക്കുന്നത്.അദ്ദേഹം രാജി വെച്ചിട്ടില്ല.അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ഒരുപക്ഷേ അസോസിയേഷൻ തുടർന്നേക്കും. ഈ വിജയത്തിനിടയിലെ ഈ പ്രസ്താവന ആരാധകരെ പേടിപ്പെടുത്തുന്നതാണ്.