അർജന്റീനയും ഇൻഡോനേഷ്യയും തമ്മിലുള്ള ഫ്രണ്ട്‌ലി മത്സരം നാളെയാണ് നടക്കുക. ഇൻഡോനേഷ്യയിൽ വച്ച് തന്നെയാണ് ഈ മത്സരം നടക്കുക.മത്സരത്തിനുള്ള എല്ലാ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു.അതിനുശേഷം ആണ് ലയണൽ മെസ്സി ഈ മത്സരത്തിൽ കളിക്കില്ല എന്ന് കൺഫേം ആയത്. ഇത് ഇൻഡോനേഷ്യൻ ആരാധകർക്ക് വലിയ നിരാശ നൽകിയ കാര്യമായിരുന്നു.അവർ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
അർജന്റീനയുടെ കോച്ചായ സ്കലോനി പ്രസ് കോൺഫറൻസിൽ മെസ്സി ഇല്ലാത്തതിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മെസ്സി ഇല്ലാത്തതിലുള്ള ഇൻഡോനേഷ്യൻ ആരാധകരുടെ ദുഃഖം താൻ മനസ്സിലാക്കുന്നു എന്നാണ് കോച്ച് പറഞ്ഞത്. പക്ഷേ എല്ലാ താരങ്ങളെക്കാളും മുകളിൽ അർജന്റീനയാണെന്നും അർജന്റീനയെ ആസ്വദിക്കണമെന്നും പരിശീലകൻ പറഞ്ഞു.
ഇന്തോനേഷ്യയിലെ ആരാധകർ ദുഃഖത്തിലാണ് എന്നത് എനിക്കറിയാം. പക്ഷേ മെസ്സി റെസ്റ്റിലാണ്.ആ മൂന്ന് താരങ്ങൾക്കും റസ്റ്റ് നൽകണം എന്നത് ഞാൻ നേരത്തെ തീരുമാനിച്ചതാണ്.അർജന്റീന എല്ലാ താരങ്ങളെക്കാളും മുകളിലാണ്.ഇവിടെ ഇപ്പോൾ മെസ്സി ഇല്ല. പക്ഷേ മറ്റുള്ള താരങ്ങളുണ്ട്.അർജന്റീനയെ ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,കോച്ച് പറഞ്ഞു.
വലിയ വില നൽകി കൊണ്ടാണ് ഈ ടിക്കറ്റ് ആരാധകർ എടുത്തിരുന്നത്. പക്ഷേ മെസ്സി ഇല്ല എന്നറിഞ്ഞതോടെ ഇവർ അസന്തുഷ്ടരാണ്.