മെസ്സി ആഗ്രഹിക്കുന്ന കാലത്തോളം കളിക്കാനുള്ള ക്വാളിറ്റി അദ്ദേഹത്തിനുണ്ട്, അടുത്ത കോപ്പയിൽ മെസ്സിയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സ്കലോണി.
ലയണൽ മെസ്സിയെ ഇനി ദീർഘകാലം ഒന്നും അർജന്റീനയുടെ നാഷണൽ ടീമിൽ കാണാൻ കഴിയില്ല എന്ന പച്ചയായ യാഥാർത്ഥ്യം ഇപ്പോൾ തന്നെ ആരാധകരെ വേട്ടയാടാൻ തുടങ്ങിയിട്ടുണ്ട്.ലയണൽ മെസ്സിക്ക് ഇനി നാഷണൽ ടീമിനോടൊപ്പം ഒന്നും നേടാനില്ല. പരമാവധി ആസ്വദിച്ചു കളിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 2026ൽ നടക്കുന്ന വേൾഡ് കപ്പിൽ പങ്കെടുക്കില്ല എന്ന് തന്നെയാണ് മെസ്സി പറഞ്ഞുകൊണ്ടിരിക്കുന്നത്.
അടുത്ത വർഷം കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നുണ്ട്. ആ ടൂർണമെന്റിൽ എന്തായാലും മെസ്സി ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനെക്കുറിച്ച് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് അഭിപ്രായം തേടിയിരുന്നു. ഞാനല്ല ഇത് പറയേണ്ടതെന്നും മെസ്സി ആഗ്രഹിക്കുന്ന കാലത്തോളം കളിക്കാനുള്ള ക്വാളിറ്റി അദ്ദേഹത്തിനുണ്ട് എന്നുമാണ് മറുപടിയായി സ്കലോണി പറഞ്ഞത്.
അടുത്ത കോപ്പ അമേരിക്കയിൽ ലയണൽ മെസ്സി കളിക്കുമോ ഇല്ലയോ എന്ന് പറയേണ്ട ആൾ ഞാനല്ല.അദ്ദേഹം കളിക്കുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അദ്ദേഹം വളരെ കോമ്പറ്റീറ്റീവായ ഒരു താരമാണ്. അടുത്ത വേൾഡ് കപ്പിൽ ലയണൽ മെസ്സി കളിക്കുമോ എന്നത് നമുക്ക് നോക്കാം. മെസ്സി ആഗ്രഹിക്കുന്ന കാലത്തോളം കളിക്കാനുള്ള കഴിവും ക്വാളിറ്റിയും അദ്ദേഹത്തിനുണ്ട്,സ്കലോണി പറഞ്ഞു.
36 കാരനായ മെസ്സി ഇപ്പോഴും മികവോടുകൂടിയാണ് കളിക്കുന്നത്.ഇന്റർ മയാമിയിൽ അഡാപ്റ്റ് ആവാൻ മെസ്സിക്ക് ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല. ആദ്യ മത്സരത്തിൽ ഗോൾ നേടിയ മെസ്സി രണ്ടാം മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയിരുന്നു. വളരെ ആസ്വദിച്ചു കൊണ്ടാണ് അദ്ദേഹം കളിക്കുന്നത്.