ലയണൽ മെസ്സി അമേരിക്കയിലെ തന്റെ മാന്ത്രിക പ്രകടനം ഓരോ മത്സരത്തിലും തുടരുകയാണ്. ഇന്ന് നടന്ന മത്സരത്തിലും മെസ്സിയുടെ വക ഒരു ഗോൾ ഉണ്ടായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ ഒരു മികച്ച ഫിനിഷിങ്ങിലൂടെയാണ് മെസ്സി ഗോൾ നേടിയത്.തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ മെസ്സി ഗോൾ നേടി. 5 മത്സരങ്ങളിലും വിജയിച്ച ഇന്റർ മയാമി സെമിഫൈനലിൽ എത്തുകയും ചെയ്തു.
നാല് ഗോളുകൾക്കാണ് ഇന്നത്തെ മത്സരത്തിൽ ഇൻഡർ മയാമി വിജയിച്ചത്.ഈ മത്സരം വീക്ഷിക്കാൻ ഒരു പ്രത്യേക അതിഥി കൂടിയുണ്ടായിരുന്നു. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയായിരുന്നു മെസ്സിയുടെ പ്രകടനം വീക്ഷിക്കാൻ വേണ്ടി ഈ മത്സരത്തിന് എത്തിയത്. ഇതിനുമുമ്പ് അദ്ദേഹം മെസ്സിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. മെസ്സി ഇവിടെ വളരെയധികം ഹാപ്പിയാണ് എന്നാണ് സ്കലോണി പറഞ്ഞത്.ഹാപ്പിയായ മെസ്സി വേറെ ലെവൽ ആണെന്നും ഇദ്ദേഹം പറഞ്ഞു.
ഞാനിവിടെ എന്റെ കുടുംബവുമൊത്ത് എത്തിയിട്ടുള്ളത് ലയണൽ മെസ്സിയെ കാണാൻ വേണ്ടിയാണ്. അദ്ദേഹം ഇവിടെ വളരെ ഹാപ്പിയാണ്.അതാണ് എനിക്ക് കാണാനാവുന്നത്. മെസ്സി ഹാപ്പി ആണെങ്കിൽ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നത് നമുക്ക് കാണാൻ കഴിയും,സ്കലോണി പറഞ്ഞതായി കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടു.
5 മത്സരങ്ങൾ ഇന്റർ മയാമിക്ക് വേണ്ടി കളിച്ച മെസ്സി 8 ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്.എല്ലാ മത്സരങ്ങളിലും മിന്നും പ്രകടനമാണ് മെസ്സി നടത്തുന്നത്. അതിന്റെ ഫലമായിക്കൊണ്ട് ഇന്റർമിയാമിയും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.