നുണ പറയാൻ ശീലിച്ചിട്ടില്ലാത്ത ഒരാളുടെ വാക്കുകൾ,10 വർഷം പിന്നിട്ടാലും മെസ്സിക്ക് കളിക്കാൻ കഴിയുമെന്ന് അർജന്റീന കോച്ച്.
2026ൽ നടക്കുന്ന ലോകകപ്പിൽ തനിക്ക് കളിക്കാൻ സാധിക്കില്ല എന്നത് അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സി കഴിഞ്ഞ വേൾഡ് കപ്പിന് മുന്നേ തന്നെ അറിയിച്ചതാണ്. കഴിഞ്ഞ വർഷം നടന്ന വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പാണെന്ന് മെസ്സി പ്രസ്താവിച്ചിരുന്നു. ആ നിലപാടിൽ ഇതുവരെ മെസ്സി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അടുത്ത വേൾഡ് കപ്പിൽ പങ്കെടുക്കാൻ താൻ ഉണ്ടാവില്ല എന്ന കാര്യം ലിയോ മെസ്സി ഒരിക്കൽ കൂടി ആവർത്തിച്ചിരുന്നു.
അർജന്റീനയുടെ കോച്ചായ ലയണൽ സ്കലോനിക്ക് മെസ്സി അടുത്ത വേൾഡ് കപ്പിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ട്. അടുത്ത വേൾഡ് കപ്പ് വരെയാണ് അർജന്റീനയുടെ കോച്ചിന് കരാറുള്ളത്. മെസ്സിയെ വേൾഡ് കപ്പിൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ സ്കലോനി നടത്തുമെന്ന് സൂചനകൾ ലഭിച്ചു കഴിഞ്ഞിരുന്നു. എന്നിരുന്നാലും സ്കലോനി മെസ്സിയുടെ പ്രസ്താവനയെ കുറിച്ച് ഒരിക്കൽ കൂടി സംസാരിച്ചു.
പൊള്ളയായ വാക്കുകൾ പറയാത്ത നുണ പറഞ്ഞ് ശീലിച്ചിട്ടില്ലാത്ത വ്യക്തിയാണ് മെസ്സിയെന്നും അദ്ദേഹത്തിന്റെതാണ് ഈ വാക്കുകൾ എന്നാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്. 10 വർഷം പിന്നിട്ടാലും മെസ്സിക്ക് കളിക്കാൻ സാധിക്കുമെന്നും പരിശീലകൻ പറഞ്ഞു കഴിഞ്ഞു.
മെസ്സിയുടെ പ്രസ്താവന വന്നിരിക്കുന്നത് ഒരിക്കലും കള്ളം പറയാത്ത പൊള്ളയായ വാക്കുകൾ പറയാത്ത ഒരു വ്യക്തിയിൽ നിന്നാണ്. ഭാവിയിൽ എന്താണ് സംഭവിക്കുക എന്നത് അദ്ദേഹത്തിന് തന്നെ അറിയില്ല. പക്ഷേ ഇനിയും ഒരുപാട് സമയമുണ്ട്.മെസ്സിക്ക് ഭാവിയിൽ എങ്ങനെയാണ് ഫീൽ ചെയ്യുക എന്നത് നമുക്ക് നോക്കാം.ഇപ്പോൾ എങ്ങനെ ഫുട്ബോൾ കളിക്കണം എന്നത് മെസ്സിക്ക് അറിയാം, അതുപോലെ അടുത്ത 10 വർഷവും കളിക്കാൻ മെസ്സിക്ക് കഴിയും, അർജന്റീനയുടെ പരിശീലകൻ മെസ്സിയെ കുറിച്ച് പറഞ്ഞു.
ആസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ മെസ്സിയെ പരിശീലകൻ കളിപ്പിക്കും. 90 മിനുട്ടും അദ്ദേഹം പിച്ചിൽ ഉണ്ടാവും എന്നാണ് സൂചനകൾ. ഇൻഡോനേഷ്യക്കെതിരെയുള്ള മത്സരത്തിനു മുന്നേ തന്നെ മെസ്സി അർജന്റീന ക്യാമ്പിനോട് വിടചൊല്ലും.