ബ്രേക്കിങ് ന്യൂസ് : സ്കലോണിക്ക് വിലക്കും പിഴയും
കോപ്പ അമേരിക്കയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് അർജന്റീന ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. ആദ്യത്തെ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കാനഡ അർജന്റീനയോട് തോറ്റത്. പിന്നീട് നടന്ന മത്സരത്തിൽ ചിലിയെ അർജന്റീന ഒരു ഗോളിന് പരാജയപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് അർജന്റീന ക്വാർട്ടർ ഫൈനൽ പ്രവേശനം സാധ്യമാക്കിയത്.
എന്നാൽ അർജന്റീനയുടെ പരിശീലകന് ഇപ്പോൾ വിലക്ക് ലഭിച്ചിട്ടുണ്ട്. ലയണൽ സ്‌കലോണിക്കാണ് കോൺമെബോൾ ഒരു മത്സരത്തിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.കൂടാതെ ഫൈൻ ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മത്സരവുമായി ബന്ധപ്പെട്ടുകൊണ്ടാണ് വിലക്കും പിഴയും ഇപ്പോൾ സ്‌കലോണിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.
മത്സരം റീസ്റ്റാർട്ട് ചെയ്യാൻ വൈകി എന്ന കാരണം ഉന്നയിച്ചു കൊണ്ടാണ് സ്‌കലോണിക്ക് കോൺമെബോളിൽ നിന്നും ഈ ശിക്ഷ നടപടി നേരിടേണ്ടി വന്നിട്ടുള്ളത്. അതായത് സെക്കൻഡ് ഹാഫിൽ അർജന്റീന ടീം കളിക്കളത്തിലേക്ക് ഇറങ്ങാൻ വൈകിയത് കൊണ്ടായിരിക്കണം അർജന്റീന പരിശീലകന് ഈ നടപടി നേരിടേണ്ടി വന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ അർജന്റീനക്കൊപ്പം ഈ പരിശീലകൻ ഉണ്ടാവില്ല.
സൈഡ് ലൈനിൽ സ്‌കലോണിയുടെ സാന്നിധ്യം ഉണ്ടാവില്ല. മറിച്ച് മറ്റേതെങ്കിലും അസിസ്റ്റന്റ് പരിശീലകൻ ആയിരിക്കും ഉണ്ടാവുക. ഞായറാഴ്ച പുലർച്ചെ 5:30നാണ് അർജന്റീനയും പെറുവും തമ്മിൽ കളിക്കുന്നത്. ഈ മത്സരത്തിൽ കൂടുതൽ യുവ താരങ്ങൾക്ക് താൻ അവസരം നൽകുമെന്ന് സ്‌കലോണി അറിയിച്ചിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാത്ത താരങ്ങൾ ആയിരിക്കും സ്റ്റാർട്ട് ചെയ്യുക. അർജന്റീനയെ സംബന്ധിച്ചിടത്തോളം അത്ര പ്രസക്തിയില്ലാത്ത ഒരു മത്സരമാണിത്.