ഇത് ഭയമോ ആരാധനയോ? ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് സംസാരിക്കാൻ സ്കോട്ട് കൂപ്പർക്ക് നൂറു നാവ്.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ രണ്ടാം മത്സരത്തിനു വേണ്ടി ഇന്ന് ബൂട്ടണിയുകയാണ്.ജംഷെഡ്പൂർ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇന്ന് രാത്രി എട്ടുമണിക്കാണ് ഈ മത്സരം നടക്കുക. കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നിൽ വെച്ചായിരിക്കും ഈ മത്സരം അരങ്ങേറുക.

ബ്ലാസ്റ്റേഴ്സിന് ഈ മത്സരത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യം എന്തെന്നാൽ ആരാധകർ തന്നെയാണ്. കഴിഞ്ഞ മത്സരത്തിൽ വലിയ പിന്തുണയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ആരാധകർ നൽകിയിരുന്നത്. ബ്ലാസ്റ്റേഴ്സിന് പന്ത് ലഭിക്കുമ്പോഴെല്ലാം വലിയ ആവേശത്തോടെ കൂടി ആരാധകർ ആർപ്പു വിളിച്ചിരുന്നു.ഇത് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്നു നൽകിയിരുന്നു.

ഇന്നത്തെ മത്സരത്തിലും ജംഷഡ്പൂർ എഫ്സിക്ക് വിനയാവുക കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ആരാധകരെ തന്നെയാണ്.ഈ ഈ ആരാധക കൂട്ടത്തിന് നടുവിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സിനെ മറികടക്കുക എന്നത് അവർക്ക് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. അത് ജംഗ്ഷെഡ്പൂർ എഫ്സിയുടെ പരിശീലകനായ സ്കോട്ട് കൂപ്പർക്ക് കൃത്യമായി അറിയാം. ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് നൂറ് നാവാണ്.

കേരള ബ്ലാസ്റ്റേഴ്സിന് ആരാധകരിൽ നിന്നും ലഭിക്കുന്ന പിന്തുണ ഫന്റാസ്റ്റിക്കാണ്.ആ മഞ്ഞക്കടൽ കാണുന്നത് തന്നെ വളരെ മതിപ്പ് ഉണ്ടാക്കുന്ന കാര്യമാണ്.അത് കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്കും സ്റ്റാഫിനും വളരെയധികം ഗ്രേറ്റ് ആയിട്ടുള്ള ഒരു കാര്യമായിരിക്കും.ടീമിനെ പുഷ് ചെയ്യുന്നത് ആരാധകരാണ്. കേരള ബ്ലാസ്റ്റേഴ്സിനെ പോലെ ഇത്രയും ആരാധക പിന്തുണയുള്ള ഒരു ടീമിനെതിരെ കളിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.നന്നായി വർക്ക് ചെയ്യണം. അവിടുത്തെ കളറും ശബ്ദവും നിങ്ങളെ അലോസരപ്പെടുത്തും.തീർച്ചയായും കണ്ണുകൾ മുഴുവനും തുറന്നു വെച്ചു കൊണ്ടായിരിക്കണം കളിക്കേണ്ടത്, ജംഷഡ്പൂർ കോച്ച് പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണയെ കുറിച്ച് വ്യക്തമായ ധാരണ ഈ കോച്ചിന് ഉണ്ട് എന്നത് ഇതിൽ നിന്നും മനസ്സിലാകും. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് ജംഷെഡ്പൂർ എഫ്സി സമനില വഴങ്ങിയിരുന്നു.

indian Super leagueJamshedpur FcKerala Blasters
Comments (0)
Add Comment