ലൊബേറക്കെതിരെയുള്ള ചീത്തപ്പേര് മാറ്റാനാകുമോ?ഐഎസ്എല്ലിലെ ഏറ്റവും മികച്ച അന്തരീക്ഷത്തിലേക്കാണ് കളിക്കാനിറങ്ങുന്നതെന്ന് പരിശീലകൻ.
കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ്യ എഫ്സിയും തമ്മിലുള്ള മത്സരം ഇന്നാണ് നടക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാമത്തെ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെത്. ആദ്യ രണ്ടു മത്സരങ്ങളിൽ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന് അത് തുടരാനാവാതെ പോവുകയായിരുന്നു. പിന്നീട് നടന്ന മത്സരത്തിൽ ഒരു തോൽവിയും ഒരു സമനിലയുമാണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് അത്യാവശ്യമാണ്.അല്ല എന്നുണ്ടെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയിലേക്കാണ് നീങ്ങുക. പരിശീലകൻ ഇവാൻ തിരിച്ചെത്തുന്നു എന്നത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം കൂടുതൽ കരുത്ത് പകരുന്ന ഒരു കാര്യമാണ്. എന്നാൽ ഒഡീഷ എഫ്സിയുടെ പരിശീലകനായ സെർജിയോ ലൊബേറ ബ്ലാസ്റ്റേഴ്സിന് ഒരു വെല്ലുവിളി തന്നെയാണ്.അദ്ദേഹത്തിനെതിരെ ഒരു ചീത്തപ്പേര് ബ്ലാസ്റ്റേഴ്സിന് നിലനിൽക്കുന്നുണ്ട്.
അതായത് ലൊബേറക്കെതിരെ ഇതുവരെ വിജയിക്കാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ആ ചീത്ത പേര് മാറ്റാൻ ഇന്ന് സാധിക്കുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് ഈ പരിശീലകന് കൃത്യമായ ബോധ്യമുണ്ട്. ഐഎസ്എല്ലിലെ ഏറ്റവും മികച്ച അന്തരീക്ഷത്തിലേക്കാണ് തങ്ങൾ കളിക്കാൻ ഇറങ്ങുന്നത് എന്നാണ് ലൊബേറ പറഞ്ഞിട്ടുള്ളത്.
Sergio Lobera ahead of the clash against Kerala Blasters🗣️#KBFC #KBFCOFC #OdishaFC #OFC #KeralaBlasters #ISL10 #LetsFootball pic.twitter.com/gfnw18SDac
— Football Express India (@FExpressIndia) October 26, 2023
കേരള ബ്ലാസ്റ്റേഴ്സിന് വളരെ നല്ല ഒരു സ്‌ക്വാഡ് ഉണ്ട്. നല്ല പരിശീലകനും നല്ല ആരാധകരുമുണ്ട്. ടോപ്പ് പൊസിഷനിൽ ഫിനിഷ് ചെയ്യാൻ സാധ്യതകൾ ഉള്ള ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്.ഞങ്ങൾ കളിക്കാൻ ഇറങ്ങുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച അന്തരീക്ഷത്തിലേക്കാണ്.ഇതിനേക്കാൾ വലുതായി മറ്റൊന്ന് ഇനി ഇന്ത്യയിൽ ലഭിക്കാനില്ല,സെർജിയോ ലൊബേറ മാധ്യമങ്ങളോട് പറഞ്ഞു.
Odisha FC head coach Sergio Lobera went all praise for Kerala Blasters team & fans 🤩💛
— Khel Now (@KhelNow) October 26, 2023
Click here to know what he said before the Kerala Blasters FC 🆚 Odisha FC ISL game ⤵️#IndianFootball #ISL #LetsFootball #ISL10 #KBFCOFC #KeralaBlasters #OdishaFC https://t.co/3l2iZaCcWP
ഒഡീഷ 3 മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് അവരുടെ സമ്പാദ്യം. പ്രധാനപ്പെട്ട പല താരങ്ങളും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിനു വരുന്നത്. ഈ വെല്ലുവിളികളെയൊക്കെ അതിജീവിച്ചുകൊണ്ട് വിജയം നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷകൾ ആരാധകർക്കുണ്ട്.