കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ഒഡീഷ്യ എഫ്സിയെ തോൽപ്പിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ വഴങ്ങിയത് ആരാധകരെ നിരാശപ്പെടുത്തി. പിന്നീട് മറ്റൊരു ഗോൾ വഴങ്ങുന്നതിന്റെ തൊട്ടരികിൽ എത്തിയെങ്കിലും സച്ചിൻ രക്ഷകനാവുകയായിരുന്നു.
അതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം പകുതിയിൽ കിടിലൻ പ്രകടനം നടത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു.ദിമിയും ലൂണയും നേടിയ ഗോളുകൾ ക്ലബ്ബിന് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സമ്മാനിച്ചു. സെക്കൻഡ് ഹാഫിൽ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആധിപത്യം പുലർത്തിയത്. ആവേശകരമായ പോരാട്ടത്തിനൊടുവിൽ വിജയം നേടാൻ കഴിഞ്ഞത് ആരാധകരെ ഏറെ ത്രസിപ്പിച്ചിട്ടുണ്ട്.
മത്സരത്തിന്റെ സെക്കൻഡ് ഹാഫിലാണ് തങ്ങൾക്ക് പിഴച്ചത് എന്ന കാര്യം ഒഡീഷയുടെ പരിശീലകനായ സെർജിയോ ലൊബേറ പറഞ്ഞിട്ടുണ്ട്. കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ തങ്ങൾക്ക് സാധിക്കാതെ പോയെന്നും ഈ പരിശീലകൻ പറഞ്ഞു. മാത്രമല്ല എതിരാളികളായിട്ട് പോലും മനോഹരമായി തങ്ങളെ സ്വീകരിച്ച കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോടുള്ള ഇഷ്ടവും ഇദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരശേഷമുള്ള പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ലൊബേറോ.
🗣️ "We struggled with the ball (in the second half) and gave them the opportunity to have chances."@SergioLobera1 breaks down what went wrong for @OdishaFC against @KeralaBlasters. #KBFCOFC #ISL #ISL10 #LetsFootball #ISLonJioCinema #OdishaFC https://t.co/6xf2Pr2x6I
— Indian Super League (@IndSuperLeague) October 27, 2023
ഇത്തരത്തിലുള്ള ഒരു മൈതാനത്തേക്ക് എത്തുന്നത് തന്നെ വളരെ മികച്ച ഒരു കാര്യമാണ്. മാത്രമല്ല മനോഹരമായ രീതിയിൽ ആണ് അവിടുത്തെ ആളുകൾ ഞങ്ങളെ സ്വീകരിച്ചത്.തീർച്ചയായും ഇത് എപ്പോഴും സന്തോഷം നൽകുന്ന ഒരു കാര്യമാണ്,46 കാരനായ ഒഡീഷയുടെ പരിശീലകൻ പറഞ്ഞു.
𝐀 𝐟𝐢𝐧𝐢𝐬𝐡 𝐨𝐟 𝐩𝐮𝐫𝐞 𝐜𝐥𝐚𝐬𝐬 🤌#KBFCOFC #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlastersFC | @KeralaBlasters @Sports18 pic.twitter.com/gsmJSjuTXT
— Indian Super League (@IndSuperLeague) October 28, 2023
കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ സെർജിയോ ലൊബേറയുടെ ടീമിനെ പരാജയപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.പക്ഷേ ഇന്നലെ ആ ചരിത്രം തിരുത്തി എഴുതുകയായിരുന്നു.ഇവാൻ വുകുമനോവിച്ചിന്റെ തിരിച്ചുവരവിൽ ലൊബേറോക്ക് പരാജയപ്പെടേണ്ടിവന്നു. ഇനി അടുത്ത മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയപ്പെടുത്തേണ്ടത്.