വേൾഡ് കപ്പ് ഹീറോ റൊമേറോ അർജന്റൈൻ ടീമിൽ തിരിച്ചെത്തുന്നുവോ? സത്യ കഥ പറഞ്ഞ് ഗാസ്റ്റൻ എഡൂൾ.
അർജന്റീന ആരാധകർ മറക്കാത്ത ഒരു ഗോൾകീപ്പറാണ് സെർജിയോ റൊമേറോ. 2014ലെ ബ്രസീൽ വേൾഡ് കപ്പിൽ അർജന്റീന ഫൈനൽ വരെ എത്തിയിരുന്നു. ആ വേൾഡ് കപ്പിൽ താരം നടത്തിയ പ്രകടനമാണ് ആരാധകർ ഇപ്പോഴും അദ്ദേഹത്തെ ഓർത്തിരിക്കാൻ കാരണം. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഉൾപ്പെടെ പലപ്പോഴും അദ്ദേഹം അർജന്റീനയെ രക്ഷിച്ചിരുന്നു.
അർജന്റീനയുടെ ഫസ്റ്റ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്സാണ്.അദ്ദേഹത്തിന്റെ സ്ഥാനം സുരക്ഷിതമാണ്. ബാക്കപ്പ് ഗോൾകീപ്പർമാരിൽ ഒരാളായ ജെറോണിമോ റുള്ളിക്ക് ഈയിടെ പരിക്കേറ്റിരുന്നു. അടുത്ത മാസത്തെ വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരങ്ങൾ റുള്ളിക്ക് കളിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പകരം ഒരു ഗോൾ കീപ്പറെ പരിശീലകന് ഉൾപ്പെടുത്തണം.സെർജിയോ റൊമേറോയെ സ്കലോണി തിരികെ കൊണ്ടുവരുമെന്നാണ് റൂമറുകൾ.
അർജന്റീനയിലെ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ ഈ റൂമറിലെ സത്യാവസ്ഥ ഗാസ്റ്റൻ എഡൂൾ റിപ്പോർട്ട് ചെയ്തു.അതായത് ഈ റൂമറിന്റെ ഒരു വിവരവും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. നിലവിൽ ഗോൾകീപ്പർ പൊസിഷനിലേക്ക് സ്കലോണി പരിഗണിക്കുന്നത് മുസ്സോ,ബെനിറ്റസ്,ഗസ്സാനിഗ,അർമാനി എന്നിവരെയാണ്.റൊമേറോയെ നിലവിൽ അർജന്റീനയുടെ കോച്ച് പരിഗണിക്കുന്നില്ല എന്ന് തന്നെയാണ് ഇപ്പോൾ നമുക്ക് പറയാൻ കഴിയുക.
റൊമേറോ തിരിച്ചെത്താൻ സാധ്യത കുറവാണ്.പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രായം പരിഗണിക്കേണ്ടതുണ്ട്. അതായത് യുവതാരങ്ങൾക്ക് അവസരം നൽകാനായിരിക്കും ഇനി സ്കലോണി ശ്രമിക്കുക.2008 മുതൽ 2018 വരെയാണ് ഈ ഗോൾകീപ്പർ അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ളത്.96 ഇന്റർനാഷണൽ മത്സരങ്ങളിലാണ് ഇദ്ദേഹം പങ്കെടുത്തിട്ടുള്ളത്.