ശ്രദ്ധ വ്യക്തികളിലോ ടീമിലോ? നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സ് മോശമല്ലാത്ത ഒരു തുടക്കമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടാക്കി എടുത്തിട്ടുള്ളത്. നാല് മത്സരങ്ങൾ പൂർത്തിയായപ്പോൾ 5 പോയിന്റുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരു വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്. അവസാനത്തെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്.

ടീം മോശമല്ലാത്ത പ്രകടനം നടത്തുമ്പോഴും ഒരുപാട് അപാകതകൾ ഇനിയും പരിഹരിക്കേണ്ടതുണ്ട്.പ്രത്യേകിച്ച് ഫിനിഷിംഗ് മോശമാണ്. ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടാണ് ഒന്നോ രണ്ടോ ഗോളുകൾ നേടുന്നത്.കൂടാതെ ഡിഫൻസും ഗോൾകീപ്പറും പലപ്പോഴും അബദ്ധങ്ങൾ വരുത്തിവെക്കുന്നുണ്ട്.ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ പരിഹരിച്ചാൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ മുന്നോട്ടു പോകാനാവുക.നോഹ സദോയിയുടെ വ്യക്തിഗത മികവിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകുന്നത്.

ക്ലബ്ബ് കളിച്ച നാല് മത്സരങ്ങളിലെ മൂന്നു മത്സരങ്ങളിലെയും മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയത് നോഹ തന്നെയാണ്. ഏതായാലും വ്യക്തികളെക്കാൾ കൂടുതൽ ശ്രദ്ധ നൽകുന്നത് ടീമിനാണ് എന്നുള്ള നിലപാട് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളിൽ അധിഷ്ഠിതമായ ടീമിനെയല്ല, മറിച്ച് ഒരു ഗ്രൂപ്പ് എന്ന നിലയിൽ ഒത്തിണക്കത്തോട് കൂടി കളിക്കുന്ന ടീമിനെ പടുത്തുയർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.സ്റ്റാറേയുടെ വാക്കുകൾ ഇപ്രകാരമാണ്.

‘ ഒരു പരിശീലകൻ എന്ന നിലയിൽ എന്റെ ശ്രദ്ധ മുഴുവനും ടീമിലാണ്.ഞങ്ങളുടെ ടീമിൽ 25 താരങ്ങൾ ഉണ്ട്. കളിക്കളത്തിൽ 11 പേരും ബാക്കിയുള്ളവർ ബെഞ്ചിലും ഉണ്ട്.എന്നെ സംബന്ധിച്ചിടത്തോളം ടീമിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ഓരോ മത്സരത്തിലും ഞങ്ങൾ ടീം എന്ന നിലയിൽ പുരോഗതി കൈവരിക്കുന്നുണ്ട്.രണ്ട് പോയിന്റുകൾ നേടിയിടത്ത് ഞങ്ങൾക്ക് ആറ് പോയിന്റുകൾ നേടാൻ സാധിക്കുമായിരുന്നു. നിർഭാഗ്യം ഞങ്ങൾക്ക് തിരിച്ചടിയായി ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ബ്ലാസ്റ്റേഴ്സിന് ഇനിയും ഏറെ മുന്നോട്ടുപോകാൻ ഉണ്ട് എന്നത് വ്യക്തമാണ്.അഡ്രിയാൻ ലൂണ തന്റെ യഥാർത്ഥ മികവിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് അദ്ദേഹം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.നോഹ സദോയി,ജീസസ് ജിമിനസ്,പ്രീതം കോട്ടാൽ എന്നിവർ മികച്ച പ്രകടനം നടത്തുന്നു എന്നുള്ളത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.

Kerala BlastersNoah Sadaoui
Comments (0)
Add Comment