യൂറോ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ തുർക്കിയെ തോൽപ്പിച്ചത്. ആദ്യം ബെർണാഡോ സിൽവയാണ് ഗോൾ നേടിയത്.അതിനുശേഷം തുർക്കി വൻ അബദ്ധത്തിലൂടെ ഒരു സെൽഫ് ഗോൾ വഴങ്ങി.അതിന് ശേഷമാണ് ബ്രൂണോ ഫെർണാണ്ടസിന്റെ ഗോൾ പിറന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയത്.ക്രിസ്റ്റ്യാനോക്ക് ഗോളടിക്കാൻ അവസരമുണ്ടായിട്ടും അദ്ദേഹമത് ബ്രൂണോക്ക് നൽകുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാതൃകാപരമായ പ്രവർത്തിയെ ഏവരും അഭിനന്ദിച്ചിട്ടുണ്ട്. പോർച്ചുഗീസ് സഹതാരമായ ബെർണാഡോ സിൽവയും അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
അതായത് ബ്രൂണോക്ക് ക്രിസ്റ്റ്യാനോ പാസ് നൽകാൻ എടുത്ത തീരുമാനം ശരിയായ തീരുമാനമായിരുന്നു എന്നാണ് ബെർണാഡോ സിൽവ പറഞ്ഞിട്ടുള്ളത്. ആ സമയത്ത് എടുക്കേണ്ട തീരുമാനം അതായിരുന്നു എന്നും സിൽവ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
താൻ എടുത്തത് ശരിയായ തീരുമാനമാണ് എന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ തെളിയിച്ചു കഴിഞ്ഞു.അദ്ദേഹം ഞങ്ങളോടൊപ്പം ഉള്ളതിൽ ഞങ്ങൾ വളരെയധികം ഹാപ്പിയാണ്. തീർച്ചയായും ബ്രൂണോക്ക് അദ്ദേഹം പാസ് നൽകാൻ എടുത്ത തീരുമാനം യഥാർത്ഥ തീരുമാനമായിരുന്നു, ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.
മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് സിൽവയായിരുന്നു.ആദ്യ മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ സിൽവക്ക് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. പ്രത്യേകിച്ച് അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പാസ് നൽകാൻ മടിക്കുന്നു എന്നായിരുന്നു ആരോപണങ്ങൾ. ഏതായാലും ഇത്തരം ആരോപണങ്ങൾക്കിടയിലും രണ്ട് മികച്ച വിജയങ്ങളാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്.