നോഹിൽ ഉയർന്ന പ്രതീക്ഷകൾ വരാൻ കാരണമുണ്ട്:സ്കിൻകിസ് വ്യക്തമാക്കുന്നു
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡ്യൂറന്റ് കപ്പിലെ അവസാനത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ CISF പ്രൊട്ടക്ടേഴ്സ് ആണ്. ഇന്ന് രാത്രി 7:30നാണ് ഈ മത്സരം നടക്കുക. മത്സരത്തിൽ ഒരു മികച്ച വിജയം നേടിക്കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കും.കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗംഭീര വിജയം സ്വന്തമാക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇത്തവണകളുടെ പ്രതീക്ഷകൾ വർദ്ധിക്കാൻ കാരണം മൊറോക്കൻ സൂപ്പർ താരമായ നോഹ് സദോയിയാണ്. കഴിഞ്ഞ രണ്ട് സീസണുകളിൽ എഫ്സി ഗോവക്ക് വേണ്ടി കളിച്ച ഈ താരം ഗംഭീര പ്രകടനമാണ് നടത്തിയിട്ടുള്ളത്.ഒരുപാട് ഗോളുകളും അസിസ്റ്റുകളുമൊക്കെ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹം ആ മികവ് ബ്ലാസ്റ്റേഴ്സിലും ആവർത്തിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മുംബൈ സിറ്റിക്കെതിരെ ഹാട്രിക്ക് നേടാൻ താരത്തിന് കഴിഞ്ഞിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ് നോഹിനെ കുറച്ച് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. ഉയർന്ന പ്രതീക്ഷകളാണ് താരത്തിൽ എന്നാണ് സ്കിൻകിസ് പറഞ്ഞിട്ടുള്ളത്.ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നോഹ് എന്നും അതുകൊണ്ടാണ് ഈ പ്രതീക്ഷകൾ എന്നുമാണ് സ്കിൻകിസ് വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ രണ്ട് സീസണിലും മികച്ച പ്രകടനം നടത്തിയ താരമാണ് നോഹ്.ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിൽ ഇത്രയും വലിയ പ്രതീക്ഷകൾ ഉള്ളത്. ആ പ്രകടന മികവ് അദ്ദേഹം നമ്മുടെ ക്ലബ്ബിലും തുടരും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്, ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ നോഹിന് കഴിഞ്ഞിട്ടുണ്ട്.ഡ്യൂറന്റ് കപ്പ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് വരുന്നത്. മുഴുവൻ ടീമിനെയും ബ്ലാസ്റ്റേഴ്സ് ഈ കോമ്പറ്റീഷനിൽ അണിനിരത്തിയിട്ടുണ്ട്.