ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയ മത്സരം വളരെയധികം സംഭവബഹുലവും സംഘർഷഭരിതവുമായിരുന്നു. മുംബൈ സിറ്റിയുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ മുംബൈയോട് പരാജയപ്പെട്ടത്.
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും മുംബൈ സിറ്റി താരങ്ങളും പരസ്പരം കൊമ്പുകോർക്കുന്ന കാഴ്ച്ച ഈ മത്സരത്തിൽ പലപ്പോഴും ആരാധകർക്ക് കാണേണ്ടി വന്നു. പ്രത്യേകിച്ച് മത്സരത്തിന്റെ അവസാന സമയങ്ങളിൽ പോരാട്ടം ചൂട് പിടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ തീർത്തും സംഘർഷഭരിതമായിരുന്നു കാര്യങ്ങൾ. രണ്ട് റെഡ് കാർഡുകൾ മത്സരത്തിന്റെ അവസാനത്തിൽ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു.
ആകെ 9 യെല്ലോ കാർഡുകളാണ് മത്സരത്തിൽ പിറന്നിട്ടുള്ളത്.മത്സരത്തിന്റെ അവസാനത്തിൽ വിജയിക്കാൻ വേണ്ടി പലപ്പോഴും മുംബൈ സിറ്റി താരങ്ങൾ സമയം പാഴാക്കിയിരുന്നു.പ്രത്യേകിച്ച് പരിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാണിച്ചുകൊണ്ടാണ് ഒരുപാട് സമയം പാഴാക്കിയത്. അധികസമയമായി കൊണ്ട് 10 മിനിറ്റ് അനുവദിച്ചെങ്കിലും അതിൽ ഭൂരിഭാഗം സമയവും പരിക്കിനാലും സംഘർഷങ്ങളാലും നഷ്ടപ്പെട്ടു പോവുകയായിരുന്നു.
Time wasting champions
— Karolis Skinkys (@KarolisSkinkys) October 8, 2023
ഇതിനെതിരെ ആഞ്ഞടിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് രംഗത്ത് വന്നിട്ടുണ്ട്. സമയം പാഴാക്കുന്ന ജേതാക്കൾ അഥവാ ടൈം വേസ്റ്റിങ്ങ് ചാമ്പ്യൻസ് എന്നാണ് സ്കിൻകിസ് മുംബൈ സിറ്റി എഫ്സിയെ വിശേഷിപ്പിച്ചിട്ടുള്ളത്. നിലവിലെ ലീഗ് ജേതാക്കൾ കൂടിയാണ് ഇവർ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സ്കിൻകിസ് മുംബൈ സിറ്റി എഫ്സിയെ ഇപ്പോൾ പരിഹസിച്ചിട്ടുള്ളത്.
📲 Story has been deleted now ❌ #KBFC https://t.co/7kMDQKtRl9
— KBFC XTRA (@kbfcxtra) October 8, 2023
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സഹപരിശീലകനായ ടിജി പുരുഷോത്തമനും ഇത്തരത്തിൽ മുംബൈയെ പരിഹസിച്ചിട്ടുണ്ട്. ടൈം വേസ്റ്റിംഗ് ചാമ്പ്യൻസ് എന്ന് തന്നെയാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്. കൊച്ചിയിലേക്ക് സ്വാഗതം എന്നുകൂടി അദ്ദേഹം ചേർത്തിട്ടുണ്ട്. അതായത് കൊച്ചിയിൽ കാണിച്ചു തരാം എന്ന് മുന്നറിയിപ്പാണ് ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകൻ നൽകിയിട്ടുള്ളത്. ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെയാണ് അദ്ദേഹം ഇത് പങ്കുവച്ചതെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.ഏതായാലും കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടുന്ന രണ്ടാമത്തെ മത്സരത്തിന് വേണ്ടി കാത്തിരിക്കാനുള്ള കാരണങ്ങളാണ് ഇന്നലെ സംഭവിച്ചിട്ടുള്ളത്.