അമാവിയയെ വെറുതെ കൊണ്ടുവന്നതല്ല: കാരണ സഹിതം വ്യക്തമാക്കി സ്പോർട്ടിംഗ് ഡയറക്ടർ!
കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൈനിങ്ങുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഗോൾകീപ്പർ സോം കുമാർ, ലെഫ്റ്റ് ബാക്ക് ലിക്മാബാം രാകേഷ് എന്നിവരെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്. അതിനുപുറമേ ഇന്ന് മറ്റൊരു സൈനിംഗ് കൂടി ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ട്.മുന്നേറ്റ നിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്.
റെന്ത്ലെയ് ലാൽതൻമാവിയ അഥവാ അമാവിയ എന്ന താരത്തെയാണ് ക്ലബ്ബ് സ്വന്തമാക്കിയിട്ടുള്ളത്.മൂന്നുവർഷത്തെ കോൺട്രാക്ടറാണ് അദ്ദേഹം ഒപ്പു വെച്ചിട്ടുള്ളത്.വിങറായി കളിക്കുന്ന ഇദ്ദേഹം ഐസ്വാൾ എഫ്സിക്ക് വേണ്ടിയാണ് ഇത്രയും കാലം കളിച്ചിട്ടുള്ളത്.5 ഗോളുകളും എട്ട് അസിസ്റ്റുകളും ഇതുവരെ അദ്ദേഹം നേടിയിട്ടുണ്ട്.
വളരെയധികം വേഗതയുള്ള താരമാണ് അമാവിയ.അത് ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തുകൊണ്ട് താരത്തെ സൈൻ ചെയ്തു എന്നതിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.താരത്തിന്റെ കഴിവുകൾ എന്തൊക്കെയാണ് എന്നത് തങ്ങൾക്ക് ബോധ്യപ്പെട്ടു എന്നാണ് സ്പോർട്ടിങ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ഒരു യുവ പ്രതിഭയാണ് അമാവിയ.ഒരുപാട് ടാലന്റ് ഉള്ള താരമാണ് ഇദ്ദേഹം. മാത്രമല്ല ടീമിലേക്ക് കൂടുതൽ അറ്റാക്കിങ് ഓപ്ഷൻ ഇദ്ദേഹം കൊണ്ടു വരുന്നു. അദ്ദേഹത്തിന്റെ കഴിവ് ഞങ്ങൾക്ക് ബോധ്യപ്പെട്ടതാണ്. ചില മേഖലകളിൽ അദ്ദേഹം ഇനിയും ഇമ്പ്രൂവ് ആവാനുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ കഴിവിൽ ഞങ്ങൾ വിശ്വാസം അർപ്പിക്കുകയാണ്,ഇതാണ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
22 വയസ്സുള്ള താരം 2027 വരെ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാകും.ഐസ്വാൾ എഫ്സിക്ക് വേണ്ടി ഒരു തകർപ്പൻ ഫ്രീകിക്ക് ഗോൾ നേടിക്കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരം കൂടിയാണ് ഇദ്ദേഹം.നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ സ്വന്തമാക്കിയിരുന്നുവെങ്കിലും ഇപ്പോഴാണ് അവർ ഒഫീഷ്യൽ പ്രഖ്യാപനം നടത്തുന്നത്.