കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് ഡിപ്പാർട്ട്മെന്റ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഒന്നാം ഗോൾ കീപ്പർ ആയിക്കൊണ്ട് സച്ചിൻ സുരേഷ് തന്നെയായിരിക്കും.പിന്നീട് രണ്ട് ഗോൾ കീപ്പർമാരെയാണ് ക്ലബ്ബ് കൊണ്ടുവന്നത്.സോം കുമാർ,നോറ ഫെർണാണ്ടസ് എന്നിവരാണ് ആ രണ്ടു ഗോൾ കീപ്പർമാർ. കൂടാതെ മുഹമ്മദ് അർബാസ് ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലും ഉണ്ട്.
ഒരു യുവനിര തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റിലുള്ളത്.കരൺജിത്ത്,ലാറ ശർമ്മ എന്നിവർ ക്ലബ്ബ് വിട്ടിരുന്നു. ഏതായാലും ഇന്നലെയാണ് നോറ ഫെർണാണ്ടസിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചത്. മുൻപ് ഐസ്വാൾ എഫ്സിയുടെ ഗോൾ വല കാത്ത താരമാണ് നോറ.ഇനി ബ്ലാസ്റ്റേഴ്സിന്റെ നിരയിലാണ് അദ്ദേഹത്തെ കാണാൻ സാധിക്കുക.
എന്തുകൊണ്ട് നോറയെ തിരഞ്ഞെടുത്തു? അതിനുള്ള വ്യക്തമായ ഉത്തരം കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് നൽകിയിട്ടുണ്ട്. സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് നോറ എന്നാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്. താരത്തിന്റെ എബിലിറ്റികൾ ടീമിന് കൂടുതൽ ഡെപ്ത്ത് നൽകുമെന്നും സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
സ്ഥിരതയാർന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് നോറയെ നമ്മൾ കൊണ്ടുവന്നിട്ടുള്ളത്.അദ്ദേഹത്തിന്റെ നാച്ചുറൽ എബിലിറ്റി, ഗോൾ വലക്ക് മുന്നിലെ കമാന്റിക്ക് ഫിസിക്ക് എന്നിവയൊക്കെ ഇതിന് കാരണമാണ്. ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് ശക്തിപ്പെടുത്തുക എന്ന ടാസ്ക് ആയിരുന്നു ഞങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നത്.ഈ പൊസിഷനിൽ ഡെപ്ത്ത് നൽകാനുള്ള കഴിവ് നോറക്കുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു, ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
ഏതായാലും ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് ഇപ്പോൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.വളരെ മികച്ച കീപ്പർമാർ തന്നെ ബ്ലാസ്റ്റേഴ്സിന് ഉണ്ട് എന്ന് കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. സച്ചിൻ സുരേഷ് തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.