കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചിരുന്നത് ഇവാൻ വുക്മനോവിച്ച് എന്ന ആരാധകരുടെ പ്രിയപ്പെട്ട ആശാനായിരുന്നു. മൂന്ന് തവണയും ക്ലബ്ബിന് ഐഎസ്എൽ നോക്കോട്ട് സ്റ്റേജിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.പക്ഷേ ക്ലബ്ബിന് ഒരു കിരീടം പോലും നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ സീസണിന് ശേഷം അദ്ദേഹത്തെ പരിശീലക സ്ഥാനത്തു നിന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മാറ്റിയത്.
ഇപ്പോൾ പുതിയ പരിശീലകന് കീഴിലാണ് ബ്ലാസ്റ്റേഴ്സ് കളിച്ചുകൊണ്ടിരിക്കുന്നത്.സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറേയും സംഘവുമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നത്. വലിയ ഒരു വെല്ലുവിളി തന്നെയാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത്.ക്ലബ്ബിന് കന്നി കിരീടം നേടിക്കൊടുക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹത്തിനുള്ളത്.അതിന് സാധിക്കുമോ എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.
ഒരുപാട് നാളത്തെ അന്വേഷണത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടറായ സ്കിൻകിസ് സ്റ്റാറേയെ കണ്ടുപിടിച്ചത്. അദ്ദേഹത്തിന് മുന്നിലേക്ക് ഏൽപ്പിച്ച നൽകിയ ദൗത്യം എന്താണ്? അതിപ്പോൾ സ്കിൻകിസ് വ്യക്തമാക്കിയിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് എന്ന ക്ലബിനെ മറ്റൊരു ലെവലിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് അദ്ദേഹത്തിൽ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്.സ്കിൻകിസ് തന്റെ പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളിലേക്ക് പോകാം.
‘സ്റ്റാറെക്കും അദ്ദേഹത്തിന്റെ ടീമിനും മുന്നിൽ ഞങ്ങൾ അവതരിപ്പിച്ചത് കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനേ മറ്റൊരു തലത്തിലേക്ക് എത്തിക്കുക എന്നുള്ളതാണ്.ആ വെല്ലുവിളിയാണ് അവരിൽ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്. അതാണ് ഞങ്ങൾക്ക് ആവശ്യവും. തീർച്ചയായും നമ്മൾ നമ്മുടെ ഫിലോസഫി പിന്തുടരുക തന്നെ ചെയ്യും.ഗ്രാസ് റൂട്ട് ലെവലിൽ ഫുട്ബോൾ വളർത്തുക,യുവതാരങ്ങളെ ഡെവലപ്പ് ചെയ്തെടുക്കുക എന്ന ഫിലോസഫി നമ്മൾ മറക്കില്ല.ഇതാണ് സ്കിൻകിസ് പറഞ്ഞിട്ടുള്ളത്.
എന്നാൽ ആരാധകർ ഇപ്പോഴും ഹാപ്പിയല്ല. ആരാധകർ ആഗ്രഹിച്ചത് പോലെയുള്ള സൈനിങ്ങുകൾ ഇതുവരെ നടന്നിട്ടില്ല. ഇക്കാര്യത്തിൽ കടുത്ത അസംതൃപ്തി മാനേജ്മെന്റിനോടും സ്പോർട്ടിംഗ് ഡയറക്ടറോടും ഉണ്ട്. ഉടൻതന്നെ പ്രധാനപ്പെട്ട സൈനിങ്ങുകൾ എല്ലാം ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.