കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന് പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് എന്ന ആരാധകരുടെ പ്രിയപ്പെട്ട ആശാനായിരുന്നു. മൂന്ന് തവണയും ഇന്ത്യൻ സൂപ്പർ ലീഗിന്റെ നോക്കോട്ട് ഘട്ടത്തിലേക്ക് എത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒരുതവണ ഫൈനലിൽ പരാജയപ്പെടുകയായിരുന്നു.പക്ഷേ 3 വർഷം പരിശീലിപ്പിച്ചിട്ടും ഒരു കിരീടം പോലും നേടാൻ കഴിഞ്ഞില്ല എന്നത് ഒരു വലിയ പോരായ്മയായി കൊണ്ട് അവിടെ മുഴച്ച് നിന്നിരുന്നു.
അതുകൊണ്ടുതന്നെയാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മാറി ചിന്തിച്ചത്.ഇവാൻ വുക്മനോവിചച്ചിനെ ക്ലബ്ബ് ഒഴിവാക്കുകയായിരുന്നു. പകരം പുതിയ ഒരു പരിശീലകന് കീഴിലാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് കളിച്ചു കൊണ്ടിരിക്കുന്നത്.സ്വീഡനിൽ നിന്ന് മികയേൽ സ്റ്റാറേയും സംഘവുമാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിട്ടുള്ളത്.പ്രീ സീസണിലും ഡ്യൂറന്റ് കപ്പിലും ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.ഗ്രൂപ്പ് ഘട്ടത്തിൽ ആകെ കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അവർ നേടിയിട്ടുണ്ട്.
പക്ഷേ യഥാർത്ഥത്തിലുള്ള പരീക്ഷണങ്ങൾ ഇപ്പോഴും നേരിടേണ്ടി വന്നിട്ടില്ല. ഏതായാലും താൻ നൽകിയ പുതിയ അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറെയെ കുറിച്ചും അദ്ദേഹത്തിന്റെ പരിശീലക സംഘത്തെ കുറിച്ചുമൊക്കെ ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ സംസാരിച്ചിട്ടുണ്ട്. അവർ വളരെയധികം പ്രൊഫഷണലുകളാണ് എന്നാണ് സ്കിൻകിസ് പറഞ്ഞിട്ടുള്ളത്. സുരക്ഷിതമായ കൈകളിലാണ് ക്ലബ്ബ് ഉള്ളതെന്ന് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറപ്പിക്കാമെന്നും സ്കിൻകിസ് പറഞ്ഞിട്ടുണ്ട്.
സ്റ്റാറേയും അദ്ദേഹത്തിന്റെ പരിശീലക സംഘവും വളരെയധികം പ്രൊഫഷണലുകളാണ്.അവർ ഒരുപാട് വർക്ക് ചെയ്യുന്നു. അവരോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നതിൽ ഞാനും ഹാപ്പിയാണ്.കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് വളരെ സുരക്ഷിതമായ കൈകളിലാണ് എന്നത് ആരാധകർക്ക് ഉറപ്പിക്കാം,ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ സൈനിങ്ങുകൾ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല. ടീമിന്റെ ശക്തി ദൗർബല്യങ്ങൾ എന്തൊക്കെയാണ് എന്നത് ഇനിയുള്ള മത്സരങ്ങളിൽ ആണ് വ്യക്തമാവുക.ഡിഫൻസ് വളരെ മോശമാണ് എന്ന് അഭിപ്രായം പലർക്കിടയിലും ഉയർന്നു കേൾക്കുന്നുണ്ട്. ഇതെല്ലാം ഉടൻതന്നെ ക്ലബ്ബ് പരിഹരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.