കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുന്ന വിദേശ സ്ട്രൈക്കർ ആരായിരിക്കും എന്നുള്ളത് മാത്രമാണ് ആരാധകർക്ക് അറിയേണ്ടത്. ഈ മാസം അവസാനിക്കുന്നതോടുകൂടി ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യും. നേരത്തെ തന്നെ സ്ട്രൈക്കറുടെ സൈനിങ്ങ് പൂർത്തിയാക്കാൻ സാധിക്കാത്തതിൽ ആരാധകർക്ക് കടുത്ത അസംതൃപ്തി ബ്ലാസ്റ്റേഴ്സിനോട് ഉണ്ട്. സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസിനും ഇപ്പോൾ വലിയ വിമർശനങ്ങളാണ് ലഭിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ പ്രമുഖ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോ ഇക്കാര്യത്തിൽ തന്റെ വ്യക്തിപരമായ ഒരു അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. അതായത് കരോലിസ് സ്ക്കിൻകിസിനെ ഇക്കാര്യത്തിൽ ഒരിക്കലും കുറ്റപ്പെടുത്താൻ സാധിക്കില്ല എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ റപ്യൂട്ടേഷൻ എടുത്തു പറയേണ്ടതാണ്.കാരണം ഒരുപാട് വിദേശ താരങ്ങൾക്ക് വേണ്ടി അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.അതിലെ പല താരങ്ങളും വളരെ മതിപ്പ് ഉണ്ടാക്കുന്നവരായിരുന്നു.
വളരെയധികം മികച്ച താരങ്ങൾക്ക് വേണ്ടിയാണ് സ്പോർട്ടിംഗ് ഡയറക്ടർ ശ്രമങ്ങൾ നടത്തിയിരുന്നത്.സ്കിൻകിസ് ടീമിലേക്ക് എത്തിക്കാൻ ശ്രമിച്ച സൗത്ത് അമേരിക്കൻ താരം ഒരു കിടിലൻ താരം തന്നെയായിരുന്നു.പക്ഷേ ആ താരം ഇപ്പോൾ വരില്ല. കാരണം അദ്ദേഹം ആവശ്യപ്പെടുന്ന സാലറി വളരെ വലുതാണ്. അത്രയും വലിയ സാലറി നൽകാൻ ബ്ലാസ്റ്റേഴ്സിനെ കൊണ്ട് ഇപ്പോൾ സാധിക്കില്ല.
ഇത്രയുമാണ് മെർഗുലാവോ പങ്കുവെച്ചിട്ടുള്ള അഭിപ്രായം. അതായത് സ്പോർട്ടിംഗ് ഡയറക്ടർ വളരെയധികം ശ്രമിക്കുന്നുണ്ട്.അതും മികച്ച താരങ്ങൾക്ക് വേണ്ടിയാണ് ശ്രമിക്കുന്നത്. ഏതെങ്കിലും ഒരു സ്ട്രൈക്കറെ സൈൻ ചെയ്യുന്നതിന് പകരം വളരെയധികം ക്വാളിറ്റി ഉള്ള സ്ട്രൈക്കറെ കൊണ്ടുവരാനാണ് അദ്ദേഹത്തിന്റെ ശ്രമം. അതുകൊണ്ടുതന്നെയാണ് ഇത്രയും വൈകിയതും.യോവെറ്റിച്ചിന് വേണ്ടിയൊക്കെ ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തി എന്നുള്ളത് തന്നെ അഭിനന്ദനാർഹമായ കാര്യമാണ്.
പക്ഷേ വൈകി എത്തുന്ന സ്ട്രൈക്കർ ടീമിനോട് കൃത്യസമയത്ത് അഡാപ്റ്റാവാൻ ബുദ്ധിമുട്ടുമോ എന്ന ആശങ്ക ഇപ്പോൾതന്നെ ആരാധകർക്കുണ്ട്. ഏതായാലും അധികം വൈകാതെ തന്നെ സ്ട്രൈക്കറുടെ സൈനിങ്ങ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.